പത്മജ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കും; തീരുമാനം തിരഞ്ഞെടുപ്പ് ഫലം വന്നശേഷം, പരിഗണിക്കുന്ന വിവരം പലതലങ്ങളിൽ നിന്നും കേട്ടുവെന്നും ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പത്മജ


കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന പത്മജാ വേണുഗോപാല്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ തീരുമാനമുണ്ടാകു മെന്നാണ് ബി.ജെ.പി നേതൃത്വം അനൗദ്യോഗികമായി പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കോൺഗ്രസ് വിട്ട് പത്മജ ബിജെപിയിൽ ചേരുന്നത്.

ഛത്തീസ്ഗഡ് ഗവർണറായി പരിഗണിക്കുന്ന വിവരം പലതലങ്ങളിൽ നിന്നും കേട്ടു വെന്നും ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പത്മജ പ്രതികരിച്ചു. ബി.ജെ.പി. എനിക്കുവേണ്ടി നല്ലത് ചെയ്യുമെന്ന് ഉറപ്പുണ്ട്. പഴയ പാര്‍ട്ടിയില്‍ നിന്നുണ്ടായ ചവിട്ടും കുത്തുമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നും പത്മജ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം പദവി ഒഴിയാനിരിക്കുകയാണ്.

തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുൻപാണ് പത്മജ കോൺഗ്രസ് വിട്ട് ബിജെപി ക്യാമ്പിലെത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരൻ്റെ മകൾ പാർട്ടി വിട്ടു ബിജെപി യിലെത്തിയത് ദേശീയ തലത്തിൽ തന്നെ ചർച്ചയായിരുന്നു. ബിജെപി യുടെ സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞിരുന്നു വെങ്കിലും സർപ്രൈസ് സ്ഥാനാർത്ഥിയായി പത്മജ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സ്ഥാനങ്ങളും സീറ്റും മോഹിച്ചല്ല, കോൺഗ്രസിൽ നിന്നുള്ള അവഗണനയാണ് പാർട്ടി വിടാൻ കാരണം എന്ന് പത്മജ വ്യക്തമാക്കിയിരുന്നു.


Read Previous

യുകെയിലെ ഇന്ത്യൻ കെയർ തൊഴിലാളികളെ ഡീപോർട്ട് ചെയ്യും; കുടുംബത്തെ കൊണ്ടുവരുന്നതില്‍ നിയന്ത്രണം, വിസ അപേക്ഷകളിൽ കുത്തനെ ഇടിവ്

Read Next

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആറ് മരണം: ഇന്നും നാളെയും ശക്തമായ മഴ; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »