Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടിടി ഫാമിലി’ ഉമ്മയും മോനുമല്ല, ഭാര്യയും ഭർത്താവുമാണ്; ആദ്യ വിവാഹം വേർപെടുത്തിയതടക്കമുള്ള കാര്യങ്ങളെപ്പറ്റി ഷെമിയും ഷെഫിയും


സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള വ്‌ളോഗേഴ്സാണ് “ടിടി ഫാമിലി”. കുടുംബത്തിന് യുട്യൂബിൽ മാത്രം മൂന്ന് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സാണുള്ളത്. ദമ്പതികളായ ഷെമിയും ഷെഫിയുമാണ് ഈ ചാനലിന് പിന്നിൽ. പലപ്പോഴും ഇരുവർക്കും നേരെ ബോഡി ഷെയ്മിംഗ് അടക്കം ഉണ്ടായിട്ടുണ്ട്. ഉമ്മയും മോനുമാണോ എന്നൊക്കെയുള്ള കമന്റുകളും വീഡിയോകൾക്ക് വരാറുണ്ട്.

മോശം കമന്റുകളെപ്പറ്റിയും തങ്ങളുടെ ജീവിതത്തെപ്പറ്റിയുമൊക്കെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരിക്കുകയാണ് ദമ്പതികളിപ്പോൾ. ഇത്തരം കമന്റുകൾ തുടക്കത്തിൽ സങ്കടമുണ്ടായിരുന്നുവെന്ന് ഷെമി പറയുന്നു.’ എനിക്ക് കുഴപ്പമൊന്നുമില്ല. ആദ്യമൊക്കെ സങ്കടമാകുമായിരുന്നു. ഉമ്മയും മോനുമാണോ, തള്ളയ്ക്ക് വേറെ പണിയില്ലേ എന്നൊക്കെയായിരുന്നു കമന്റുകൾ. അപ്പോഴൊക്കെ കരച്ചിലായിരുന്നു. അപ്പോൾ ഷെഫി നിനക്ക് വേറെ പണിയില്ലേ എന്നൊക്കെ ചോദിക്കും. ഇപ്പോൾ ഞാൻ കമന്റുകൾ നോക്കാറേയില്ല.

സ്വത്തൊക്കെ കണ്ടാണ് ഷെഫി എന്നെ കല്യാണം കഴിച്ചതെന്ന് ചില കമന്റുകൾ കാണാറുണ്ട്. എനിക്കതിന് അത്ര സ്വത്തൊന്നും ഇല്ല. ചെറിയൊരു വീട് മാത്രമേയുള്ളൂ. അത് ഇപ്പോഴും എന്റെ പേരിലാണ്. ഞാൻ ഷെഫിക്ക് കൊടുത്തിട്ടൊന്നുമില്ല. യൂട്യൂബേഴ്സ് ആകുന്നതിന് മുമ്പേ ഫാമിലി ഞങ്ങളെ ആക്‌സപ്റ്റ് ചെയ്തിട്ടുണ്ട്. വേറെ പ്രശ്നങ്ങളും കാര്യങ്ങളൊന്നുമില്ല,’- ഷെമി പറഞ്ഞു.

ഷെഫിയിൽ കണ്ട ഗുണങ്ങളെക്കുറിച്ചും ഷെമി അഭിമുഖത്തിൽ പറയുന്നുണ്ട്. ‘പിണങ്ങുകയൊന്നുമില്ല. കാര്യങ്ങൾ പറയും. എന്ത് പ്രശ്നമുണ്ടെങ്കിലും രണ്ട് മണിക്കൂർ കഴിഞ്ഞാൽ മിണ്ടും. അവഗണിക്കാറില്ല. ഒറ്റപ്പെട്ടവരെ കൂട്ടിപ്പിടിക്കുകയെന്ന് പറയില്ലേ. എല്ലായിടത്തും കൂട്ടിക്കൊണ്ടുപോകും. ആദ്യമൊക്കെ ഫംഗ്ഷനൊക്കെ പോകാൻ മടിയായിരുന്നു.ഡിവോഴ്സായി നിൽക്കുന്ന സമയത്ത് പുറത്തുപോകുമ്പോൾ വേറെ കല്യാണം കഴിക്കുന്നില്ലേ, കുട്ടികളെ എന്താക്കും, ചെലവിനെങ്ങനെയാണ് എന്നൊക്കെ ചോദിക്കും. എനിക്കതൊന്നും ഇഷ്ടമില്ലായിരുന്നു. അതിനാൽ കഴിയുന്നതും പുറത്തുപോകില്ലായിരുന്നു. നല്ലൊരു ഡ്രസ് ഇട്ട് പുറത്തുപോയാൽ എങ്ങനെ വാങ്ങി എന്നൊക്കെ ചോദിക്കും. പിന്നെ പർദ്ദയിൽ ഒതുങ്ങി. പതിനാല് വർഷം അങ്ങനെ കഴിഞ്ഞു. പിന്നെ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി.

വിവാഹത്തിന് എന്റെ ഫാമിലിയിൽ നിന്ന് വലിയ രീതിയിൽ എതിർപ്പുണ്ടായില്ല. ഷെഫിയെ അറിയാം. കച്ചറയും കാര്യങ്ങളൊന്നുമില്ല. എനിക്കൊരു ജീവിതം കിട്ടുക യായിരുന്നെങ്കിൽ നല്ലതായിരുന്നു. പക്ഷേ പ്രായമുള്ള ഒരാളെ വിവാഹം കഴിക്കുമ്പോൾ ഓന്റെ ലൈഫ് അങ്ങനെ ആയിപ്പോകുമോയെന്ന് അവർ കരുതി. സ്‌നേഹം കൊണ്ട് വേണ്ടെന്ന് പറഞ്ഞതാണ്,’- ഷെമി പറഞ്ഞു.


Read Previous

പ്രതികൂല കാലാവസ്ഥ; കരിപ്പൂരിൽ നിന്ന് മൂന്ന് വിമാനങ്ങൾ റദ്ദാക്കി

Read Next

വ്യാപക നാശം വിതച്ച് പെരുമഴ; പലയിടത്തും ഗതാഗതക്കുരുക്ക്, രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; എട്ടിടത്ത് ഓറഞ്ച്; മധ്യകേരളത്തില്‍ മഴ കനക്കും; ന്യൂനമര്‍ദം തീവ്രമാകും, മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »