ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സമാധാനവും സുരക്ഷയും സ്ഥാപിക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും ദാരിദ്ര്യം ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തർ ദേശീയ നയത്തിൻ്റെ ഭാഗമായി ആഫ്രിക്കന്‍ രാജ്യങ്ങളുടെ വികസനത്തിനായി കഴിഞ്ഞ 50 വര്‍ഷം കൊണ്ട് അറേബ്യ 45 ബില്യൺ ഡോളർ സഹായം ചെയ്യാന്‍ സാധിച്ചതായി ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ അംബാസഡറും സ്ഥിരം പ്രതിനിധി യുമായ അബ്ദുൽ അസീസ് അൽ-വാസൽ പറഞ്ഞു.
സെക്യൂരിറ്റി കൗൺസിലിൽ “ആഗോള സുരക്ഷയും വികസനവും അഭിമുഖീകരിക്കു ന്നതിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ പങ്ക് ശക്തിപ്പെടുത്തൽ” എന്ന വിഷയത്തില്‍ ഇടപെട്ട് സംസാരിക്കെവെയാണ് അല്‍ വാസല്‍ ഈകാര്യം പറഞ്ഞത്. വിവിധ മേഖലകളിൽ ഇരു കക്ഷികളും തമ്മിലുള്ള ബന്ധം വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന സൗദി-ആഫ്രിക്കൻ ഉച്ചകോടിയുടെ ഫലങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെ സൈനിക നടപടികളുടെ ഫലമായുണ്ടാകുന്ന മാനുഷിക ദുരിതങ്ങളും നാശനഷ്ട്ടങ്ങളും സൗദി അറേബ്യ വളരെ ആശങ്കയോടെയാണ് നോക്കികാണുന്നതെന്ന് സുഡാന് പ്രശനം ചൂണ്ടികാണിച്ചുകൊണ്ട് അംബാസഡർ അൽ-വാസൽ സൂചിപ്പിച്ചു,
ജിദ്ദയിൽ ഒന്നിലധികം തവണ ചര്‍ച്ചക്ക് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു സാധാരണക്കാരെ സംരക്ഷിക്കുന്നതിനും ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിൽ, സുഡാനിലെ സെക്രട്ടറി ജനറലിൻ്റെ പ്രത്യേക ദൂതൻ്റെ സഹകരണത്തോടെ ചര്‍ച്ചകള്‍ നടത്തി സമാധാനം തിരിച്ചുകൊണ്ടുവരാന്‍ ഉള്ള ശ്രമത്തിലാണ് സൗദി അറേബ്യയെന്നു അദ്ദേഹം ചൂണ്ടികാണിച്ചു
