സൗദികിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ഇറാൻ ഇസ്‌ലാമിക് റിപ്പബ്ലിക്കിൻ്റെ ആക്ടിംഗ് പ്രസിഡണ്ട് മുഹമ്മദ് മൊഖ്‌ബറുമായി ടെലിഫോൺ സംഭാഷണം നടത്തി.

പ്രസിഡണ്ട് ഡോ. ഇബ്രാഹിം റെയ്‌സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ എന്നിവരുടെയും മറ്റു ഉധ്യോഗസ്ഥരുടേയും മരണത്തിൽ കിരീടാവകാശി അനുശോചനം രേഖപ്പെടുത്തി – ദൈവം അവരോട് കരുണ കാണി ക്കട്ടെ -, സർവശക്തനായ ദൈവത്തിന്‍റെ വലിയ കാരുണ്യത്താലും പാപ മോചനത്താലും അവരെ മൂടാനും വിശാലമായ പറുദീസയിൽ അവരെ താമസിപ്പിക്കാനും അപേക്ഷിക്കു ന്നതായി കിരീടാവകാശി പറഞ്ഞു
കിരീടാവകാശിക്ക് രാജ്യത്തിന്‍റെ നന്ദി അറിയിക്കുന്നതായും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ നിരവധി തലങ്ങളിൽ വികസിപ്പിച്ചതിനെ ആക്ടിംഗ് പ്രസിഡണ്ട് നന്ദിയോടെ സ്മരിച്ചു, വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന്റെ പ്രാധാന്യം ഇരുവരും ചര്‍ച്ച ചെയ്തു