റിയാദ്: അബ്ദുൽ റഹീമിന്‍റെ മോചനവുമായി ബന്ധപെട്ട് നാട്ടില്‍ രൂപികരിച്ച ട്രസ്റ്റ് വഴി കിട്ടിയത് ആവിശ്യമായ 34 കോടിക്ക് പുറമേ പന്ത്രണ്ടോളം കോടിയിലധികം ലഭിച്ചതായും എല്ലാം ചേര്‍ത്തു ഏകദേശം 47 കോടിക്കടുത്ത് വരുമെന്ന് റിയാദിലെ റഹീം സഹായ സമിതി നേതാക്കള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വെക്തമാക്കി

ഇതു സംബധിച്ചുള്ള കൃത്യമായ കണക്കു നാട്ടിലെ റഹീം സഹായ സമിതി ട്രസ്റ്റ് നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ചു വെക്തമക്കുമെന്ന് റിയാദിലെ സഹായ സമിതി നേതാക്കള്‍ വെക്തമാക്കി.
റഹീം മോചനവുമായി ബന്ധപെട്ട് വൈകാതെ തന്നെ എംബസി കോടതിയുടെ പേരിലുള്ള സർട്ടിഫൈഡ് ചെക്ക് ഗവർണറേറ്റിന് കൈമാറും. ചെക്ക് ലഭിച്ചാലുടൻ അനുരഞ്ജന കരാറിൽ ഒപ്പ് വെക്കാൻ കൊല്ലപ്പെട്ട അനസിന്‍റെ അനന്തരാവകാശികളോ അല്ലെങ്കിൽ കോടതി സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോണിയുള്ള വക്കീലോ ഗവർണറേറ്റ് മുമ്പാകെ ഹാജരാകും. അതെ സമയം തന്നെ റഹീമിന്‍റെ വക്കീലും ഗവർണറേറ്റിലെത്തി കരാറിൽ ഒപ്പ് വെക്കും. പിന്നീട് കരാർ ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിൽ നിന്ന് കോടതിയിലേക്ക് നൽകും. കോടതി രേഖകൾ പരിശോധി ച്ചതിന് ശേഷം നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചു തുടർ നീക്കങ്ങൾ നടത്തുമെന്ന് സഹായസമിതി അറിയിച്ചു.എത്രയും വേഗം രഹീമിനെ പുറത്തിറക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് നടത്തി കൊണ്ടിരിക്കുന്നത് കോടതിയുടെ പരിഗണനയില്‍ വിഷയം എത്തിയാല്‍ എത്ര ദിവസം എടുക്കുമെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലന്ന് റഹീം സഹായ സമിതി നേതാക്കള്‍ പറഞ്ഞു
വാര്‍ത്താസമ്മേളനം പൂര്‍ണ്ണമായും