മലയാളികള്‍ ജല സാക്ഷരത പഠിക്കണം; ഈ നില തുടര്‍ന്നാല്‍ 36 വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ നല്ലൊരു ഭാഗം വെള്ളത്തിലാകും: പത്മശ്രീ ജി. ശങ്കര്‍


തിരുവനന്തപുരം: മുപ്പത്താറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിന്റെ നല്ലൊരു ഭാഗവും വെള്ളത്തിനടിയിലാകുമെന്ന് നിര്‍മ്മാണ വിദഗ്ദ്ധനായ പത്മശ്രീ ജി. ശങ്കര്‍. അതിനു ദാഹരണമാണ് ഇപ്പോള്‍ ചെറിയ മഴ വരുമ്പോള്‍ പോലും പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകുന്നതെന്ന് അദേഹം പറഞ്ഞു. നമുക്ക് ലഭിക്കുന്ന ഭൂമിയുടെ പ്രകൃതിക്ക് അനുസരിച്ച് അവിടെ വീട് പണിയുകയാണ് വേണ്ടത്. പാറ പൊട്ടി ക്കുന്നതിന്റെയും മണല്‍ വാരുന്നതിന്റെയുമെല്ലാം പ്രകമ്പനങ്ങള്‍ ദുരന്തങ്ങളുടെ ആക്കം കൂട്ടുകയാണെന്ന് ശങ്കര്‍ മുന്നറിയിപ്പ് നല്‍കി.

‘സുനാമി വന്നപ്പോഴാണ് കേരളത്തിലെ ഭൂമി അത്ര സുരക്ഷിതമല്ലെന്ന് ആദ്യം തിരിച്ച റിഞ്ഞത്. 2018 ലെ വെള്ളപ്പൊക്കം മുതല്‍ എല്ലാ വര്‍ഷവും നമ്മള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം പ്രതിസ്ഥാനത്ത് മറ്റൊന്ന് കൂടിയുണ്ട്. ഭീമന്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍.

കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുസരിച്ചാണ് ഇത്രയും നാള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരുന്നത്. നാല് പതിറ്റാണ്ടായി ഇതിന് മാറ്റം വന്നിരിക്കുന്നു. ജെസിബികള്‍ കേരളത്തിന്റെ നെഞ്ച് പറിക്കുകയാണ്. മലകളും വയലുകളും നികത്തി മൈതാന ങ്ങളാക്കി. ഇതെല്ലാം പ്രകൃതി വിരുദ്ധമാണ്’- ശങ്കര്‍ വ്യക്തമാക്കി.

എല്ലാ നദികളും മലിനമായി കൊണ്ടിരിക്കുകയാണ്. വെള്ളത്തിന് ഒഴുകാനുള്ള സ്ഥലം കൊടുക്കണം. അത് എവിടെ അടയ്ക്കുന്നുവോ അവിടം ദുരന്തത്തിന് സാക്ഷ്യം വഹിക്കും. മഴക്കാലത്തിന് മുമ്പ് കോര്‍പ്പറേഷന്‍ ഓടകളില്‍ അടിഞ്ഞു കൂടുന്ന പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാറുണ്ട്.

പക്ഷേ, അതെല്ലാം ഓടയ്ക്ക് ചുറ്റും തന്നെയാണ് എടുത്ത് വയ്ക്കാറ്. ഇത് വീണ്ടും മഴയില്‍ തിരികെ വീഴും. അങ്ങനെ സംഭവിക്കരുത്. ജല സാക്ഷരത മലയാളികള്‍ പഠിക്കേണ്ട കാലഘട്ടം അതിക്രമിച്ചു കഴിഞ്ഞു. നടപ്പാതകള്‍ ഇല്ലാതാക്കി കൊണ്ടുള്ള റോഡ് വികസനം നടത്തരുതെന്നും ജി. ശങ്കര്‍ പറഞ്ഞു.


Read Previous

‘വീണ വിജയന്റെ എക്‌സാലോജിക് സൊല്യൂഷന്‍സുമായി ബന്ധമില്ല’; വിശദീകരണവുമായി ദുബായിലെ കമ്പനി

Read Next

തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്; പ്രചാരണങ്ങൾക്ക് കൊട്ടിക്കലാശം; രാജ്യം കണ്ട ഏറ്റവും സുദീര്‍ഘമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വോട്ടെടുപ്പ് ശനിയാഴ്‌ച പൂര്‍ത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »