യഥാര്‍ത്ഥ ഫലം എക്‌സിറ്റ് പോളുകള്‍ക്ക് നേര്‍ വിപരീതമായിരിക്കും; കാത്തിരുന്ന് കാണാമെന്ന് സോണിയ ഗാന്ധി


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. യഥാര്‍ത്ഥ ഫലം എക്‌സിറ്റ് പോളുകള്‍ക്ക് നേര്‍ വിപരീത മായിരിക്കുമെന്നും കാത്തിരുന്ന് കാണാമെന്നും സോണിയ ഗാന്ധി പറഞ്ഞു. എക്‌സിറ്റ് പോളല്ല, നടന്നത് മോഡി മീഡിയ പോളാണെന്ന് രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇന്ത്യ സഖ്യം 295 സീറ്റിന് മുകളില്‍ നേടുമെന്നും തങ്ങള്‍ എക്‌സിറ്റ് പോളുകളെ അല്ല ജനങ്ങളെയാണ് വിശ്വസിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. എക്‌സിറ്റ് പോളില്‍ കണ്ട ഫലമാണ് വരുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും അവിശ്വസനീയമായ എക്‌സിറ്റ് പോളുകളാണ് പുറത്ത് വന്നതെന്നും അദേഹം പറഞ്ഞു. ഇന്ത്യ സഖ്യം 295 സീറ്റുകള്‍ നേടി വിജയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവര്‍ത്തിച്ചു.

വോട്ടണ്ണലിന് ഒരു ദിവസം ബാക്കി നില്‍ക്കെ എക്‌സിറ്റ് പോള്‍ ഫലത്തെ ചൊല്ലി ഇന്ത്യ സഖ്യവും ബിജെപിയും തമ്മിലുള്ള പോര് മുറുകുകയാണ്. വോട്ടെണ്ണല്‍ സുതാര്യ മാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും അപമാനി ക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കളും കമ്മീഷനി ലെത്തിയിരുന്നു.


Read Previous

ആകെ വോട്ടു ചെയ്തത് 64.2 കോടിയാളുകള്‍; 31.2 കോടി വനിതകള്‍: ഫല പ്രഖ്യാപനത്തിന് പൂര്‍ണ സജ്ജമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Read Next

ഇവിഎം പരിശോധന: തോറ്റ സ്ഥാനാര്‍ഥികള്‍ നല്‍കേണ്ടത് 40,000 രൂപയും ജിഎസ്ടിയും: മാര്‍ഗരേഖ പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »