ഐ.എ.എസ്. ദമ്പതിമാരുടെ മകള്‍, പത്താംനിലയില്‍നിന്ന് ചാടി ജീവനൊടുക്കി


മുംബൈ: ഐ.എ.എസ്. ഉദ്യോഗസ്ഥരായ ദമ്പതിമാരുടെ മകള്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്ര കേഡറിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരായ വികാസ് റസ്‌തോഗിയുടെയും രാധിക റസ്‌തോഗിയുടെയും മകള്‍ ലിപി റസ്‌തോഗി(27)യാണ് മുംബൈ നഗരത്തിലെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം.

സെക്രട്ടറിയേറ്റിന് സമീപത്തെ കെട്ടിടത്തിലെ പത്താംനിലയില്‍നിന്നാണ് യുവതി ചാടിയതെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

ഹരിയാണയിലെ സോണിപത്തില്‍ നിയമവിദ്യാര്‍ഥിനിയായിരുന്നു ലിപി. സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പരീക്ഷയെക്കുറിച്ചുള്ള ഉത്കണ്ഠയാണ് യുവതിയെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്.

ലിപിയുടെ പിതാവ് വികാസ് റസ്‌തോഗി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. അമ്മ രാധിക റസ്‌തോഗി ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരുന്നു.


Read Previous

കോഴിക്കോട്, വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു 

Read Next

സിക്സർ അടിച്ചശേഷം,കളിക്കാരന്‍ മൈതാനത്ത് കുഴഞ്ഞുവീണുമരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »