
മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ കളിക്കാരൻ മൈതാനത്ത് കുഴഞ്ഞുവീണു മരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. പിങ്ക് ജഴ്സി അണിഞ്ഞ കളിക്കാരൻ സിക്സ് അടിച്ചശേഷം പെട്ടെന്ന് നിലത്തുവീഴുന്നതാണ് വീഡിയോയിൽ ഉള്ളത്.
മഹാരാഷ്ട്രയിലെ താണെയിലുള്ള മിറ റോഡ് ഏരിയയിൽ നടന്ന പ്രദേശിക മത്സരത്തിനിടെയാണ് സംഭവം എന്നാണ് പല റിപ്പോർട്ടുകളിലും ഉള്ളത്. അതേസമയം, ഇത് എന്നാണെന്നത് വ്യക്തമല്ല.
പന്ത് സിക്സർ അടിച്ചശേഷം സെക്കൻഡുകൾക്കുള്ളിൽ കളിക്കാരൻ മൈതാനത്ത് കുഴഞ്ഞുവീഴുന്നതാണ് വീഡിയോയിലുള്ളത്. ഒപ്പമുണ്ടായിരുന്ന മറ്റുകളിക്കാർ ഓടിയെത്തുന്നതും പ്രാഥമിക ശിശ്രൂഷ നൽകുന്നതും കാണാം. മരിച്ചത് ആരാണെന്നോ മരണ കാരണമോ വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.