Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്ലസ്ടു വിദ്യാര്‍ഥികളുടെ മരണം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും പിഴയും


മൂവാറ്റുപുഴ: കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായിരുന്ന പ്ലസ്ടു വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. അശ്രദ്ധമായി വാഹനമോടിച്ചതിന് ആറു മാസം സാധാരണ തടവും അനുഭവിക്കണം. വണ്ണപ്പുറം കാനാട്ട് വീട്ടില്‍ കെ.വി. ബിബിന്‍ കുമാറിനെയാണ് മൂവാറ്റുപുഴ അഡീഷണല്‍ ജില്ല ആന്‍ഡ് സെഷന്‍സ് ജഡ്ജി ടോമി വര്‍ഗീസ് ശിക്ഷിച്ചത്. പിഴത്തുക കുട്ടികളുടെ മാതാപിതാക്കള്‍ക്ക് തുല്യമായി നല്‍കണം.

2020 ഫെബ്രുവരി 13-ന് എം.സി. റോഡില്‍ മണ്ണൂര്‍ വാട്ടര്‍ ടാങ്കിനു സമീപമുണ്ടായ അപകടത്തില്‍ കീഴില്ലം എരമത്തുകുടി റോയിയുടെ മകന്‍ പട്ടിമറ്റം മാര്‍ കൂറിലോസ് സ്‌കൂള്‍ വിദ്യാര്‍ഥി ഗീവര്‍ഗീസ് (19), കീഴില്ലം വെട്ടുവേലിക്കുടി മാത്യൂസിന്റെ മകന്‍ മണ്ണൂര്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ സ്‌കൂള്‍ വിദ്യാര്‍ഥി ബേസില്‍ (19) എന്നിവരാണ് മരിച്ചത്. തൃശ്ശൂരില്‍നിന്നു പാലായ്ക്ക് പോയ കെ.എസ്.ആര്‍.ടി. ബസ് എതിരേ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ജ്യോതികുമാര്‍ ഹാജരായി.


Read Previous

ബെല്ലടിച്ചിട്ടും ബസ് നിര്‍ത്തിയില്ല; ഡ്രൈവറെ ആക്രമിച്ച് യാത്രക്കാരന്‍, ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

Read Next

വ്യക്തമായ ഭൂരിപക്ഷമില്ലെങ്കില്‍, സര്‍ക്കാരുണ്ടാക്കാന്‍ രാഷ്ട്രപതി ആരെ വിളിക്കണം?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »