Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുരേഷ് ഗോപി തോറ്റപ്പോഴും ജയിച്ചപ്പോഴും വേട്ടയാടുന്നു; പിണറായിയുടെ അധികാരക്കൊതി മാറാതെ സിപിഎം രക്ഷപ്പെടില്ല’


ന്യൂഡല്‍ഹി: മൂന്നാം മോദി മന്ത്രിസഭയില്‍ കേരളത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാഷ്ട്രീയ സംഘടനകള്‍ ക്കൊപ്പം മതതീവ്രവാദ സംഘടനകളും ചില മാധ്യമങ്ങളും ബിജെപിയുടെ വിജയം തടയാന്‍ ശ്രമിച്ചു. പിണറായിയുടേയും കുടുംബത്തിന്റെ യും അഴിമതി സിപിഎമ്മി ന്റെ പരാജത്തിന് കാരണമായി. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത കളാണ് മാധ്യമങ്ങള്‍ തുടര്‍ച്ചയായി നല്‍കുന്നത്. ആദ്ദേഹം തോറ്റപ്പോഴും ജയിച്ചപ്പോഴും വേട്ടയാടുകയാണെന്നും സുരേന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ ഇല്ലാത്തപ്പോഴും മന്ത്രിമാരെ തന്നിട്ടുണ്ട്. രണ്ട് മന്ത്രിമാരെ ആദ്യമന്ത്രിസഭാരൂപീകരണത്തില്‍ നല്‍കിയതോടെയെ നാടിന്റെ വികസനത്തിന് ഇത് കാരണമാകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ ജനപിന്തുണ വര്‍ധിച്ചുവരുന്നത് രാഷ്ട്രീയമാറ്റത്തിന്റെ സൂചകമാണ്. കേരളം ബിജെപിക്ക് ബാലികേറാമലയാണെന്നാണ് പ്രധാനകക്ഷികളും മാധ്യമ സുഹൃത്തുക്കളും പറഞ്ഞത്. എന്നാല്‍ അത് എല്ലാം ജനം തള്ളി. സംസ്ഥാനത്ത് മൂന്നാം ബദല്‍ വളര്‍ന്നുവരുന്നു എന്നതിന്റെ സൂചനയാണ് തെരഞ്ഞടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും പോലും ബിജെപിക്കാണ് വോട്ട് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഉണ്ടായിരിക്കുന്നത് അവര്‍ക്കാണ്. പിണറായി യും സംഘവും നടത്തിയ മുസ്ലീം പ്രീണനമാണ് അവര്‍ക്ക് വോട്ടുകുറയാന്‍ മറ്റൊരു കാരണം. സിപിഎമ്മില്‍ ആര് പഠിച്ചാലും ഒരാള്‍ പഠിക്കില്ല. പിണാറായിയുടെ ഏകാധി പത്യവും അധികാരക്കൊതിയും മാറാതെ കേരളത്തില്‍ സിപിഎം രക്ഷപ്പെടില്ല. സര്‍ക്കാര്‍ രണ്ട് വര്‍ഷം കഴിയുമ്പോള്‍ ത്രിപുരയെക്കാളും ബംഗാളിനെക്കാളും മോശമാകുമെന്നും അദ്ദേഹം പറഞ്ഞു.


Read Previous

മോദി സർക്കാരിൽ അം​ഗമായത് അഭിമാനം, വാര്‍ത്തകളെല്ലാം തെറ്റ്’

Read Next

കേരളത്തിലെ പ്രകടനം നിരാശാജനകം; ആഴത്തിലുള്ള പരിശോധന വേണമെന്ന് സിപിഎം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »