Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബഹിരാകാശത്ത് സുനിതയ്ക്കും സംഘത്തിനും പുതിയ ഭീഷണി; ശ്വാസകോശത്തെ ബാധിക്കുന്ന ‘സൂപ്പര്‍ ബഗി’ന്റെ സാന്നിധ്യം കണ്ടെത്തി


കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ ദിവസം എത്തിയ ഇന്ത്യന്‍ വംശജ സുനിത വില്യംസ് അടക്കമുള്ള സംഘത്തിന് ഭീഷണിയായി ‘സൂപ്പര്‍ ബഗ്’. ബഹിരാകാശ നിലയത്തിലെ അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യമാണ് ആശങ്ക സൃഷ്ടിക്കുന്നത്.

ആന്റി മൈക്രോബിയല്‍ മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടര്‍ ബുഗന്‍ഡന്‍സിസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന ഒന്നാണിത്. മരുന്നുകളോട് പ്രതിരോധശേഷി നേടിയ അപകടകാരികളായ ഇത്തരം ബാക്ടീരിയകളെ ‘സൂപ്പര്‍ ബഗ്’ എന്നാണ് വിളിക്കുന്നത്.

എറെക്കാലമായി നിലയത്തിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടച്ചുപൂട്ടിയ അന്തരീക്ഷത്തില്‍ ജനിതകമാറ്റത്തിലൂടെ കൂടുതല്‍ ശക്തിയാര്‍ജിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. കലിഫോര്‍ണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ. കസ്തൂരി വെങ്കിടേശ്വരനാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

24 വര്‍ഷത്തിനുള്ളില്‍ പലപ്പോഴായി നിലയത്തില്‍ എത്തിയ ബഹിരാകാശ യാത്രിക രില്‍ക്കൂടിയാണ് ബാക്ടീരിയ എത്തപ്പെട്ടതെന്നാണ് വിലയിരുത്തല്‍. പിന്നീട് മാലിന്യ ങ്ങളുടെ സാന്നിധ്യത്തില്‍ ബാക്ടീരിയ ശക്തിപ്പെട്ടിരിക്കാമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തി.

സുനിതാ വില്യംസും സഹയാത്രികന്‍ ബാരി യൂജിന്‍ ബുച്ച് വില്‍മോറും ജൂണ്‍ ആറിനാണ് പുതിയ ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ ബഹിരാ കാശ നിലയത്തിലെത്തിയത്. സുനിതാ അടങ്ങിയ ടീമാണ് പേടകം രൂപകല്‍പന ചെയ്തത്. നിലയത്തിലുള്ള മറ്റ് ഏഴു പേര്‍ ദീര്‍ഘകാലമായി അവിടെയുള്ളവരാണ്. ബാക്ടീരിയയെ കണ്ടെത്തിയതോടെ ഒരാഴ്ച നീണ്ട നിരീക്ഷണത്തിന് ശേഷമേ സുനിതയ്ക്കും വില്‍മോറിനും ഭൂമിയിലേക്ക് മടങ്ങിയെത്താനാവൂ.

ഇരുപത്തിനാലു വര്‍ഷത്തോളം ബഹിരാകാശത്ത് കഴിഞ്ഞ ബാക്ടീരിയകള്‍ ഇതേ ഗണത്തില്‍പെടുന്ന, ഭൂമിയിലുള്ള ബാക്ടീരിയകളെക്കാള്‍ ഏറെ അപകടകാരികളാണ്. നിലയത്തില്‍ കഴിയുന്ന ബഹിരാകാശ യാത്രികരുടെ ശരീരത്തിലെ പ്രതിരോധ ശേഷി ഭൂമിയിലേതില്‍നിന്നു വ്യത്യസ്തമായതിനാല്‍ ഭൂമിയിലെ ചികിത്സാ രീതികള്‍ എത്രത്തോളം ഫലപ്രദമാകുമെന്നും പറയാനാവില്ല.


Read Previous

സത്യപ്രതിജ്ഞക്കിടെ രാഷ്‌ട്രപതി ഭവനിലെത്തിയ ‘അജ്ഞാതജീവി’ പുലിയല്ല പൂച്ച; വ്യക്തത വരുത്തി ഡൽഹി പോലീസ്

Read Next

ഞങ്ങള്‍ വലിഞ്ഞു കയറി വന്നവരല്ല; എന്തിനാണ് ഇത്ര അവഗണന?’; പൊട്ടിത്തെറിച്ച് ആര്‍ജെഡി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »