പഞ്ചദിന സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ചാക്കോച്ചൻ ലൗവേർസ് & ഫ്രണ്ട്സ് അസോസിയേഷന്‍


റിയാദ് : ന്യൂ സനയ്യ: ലൈഫ് കെയർ മെഡിക്കൽ കോംപ്ലക്സും ചാക്കോച്ചൻ ലൗവേർസ് & ഫ്രണ്ട്സ് അസോസിയേഷനും കൂടി ചേർന്ന് 2024 ജൂൺ 7 മുതൽ 11 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടിന്റെ ആദ്യക്ഷതയിൽ നടത്തിയ ചടങ്ങിൽ ക്ലിനിക്ക് സി ഇ ഓ, അലക്സ് കൊട്ടാരക്കര , മുജീബ് കായക്കുളം , വിനോദ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു .

ക്യാമ്പില്‍ നിരവധി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ മെഡിക്കൽ പ്രൊഫഷണലുകൾ പങ്കെടുത്തു. രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, ഇസിജി എന്നീ ടെസ്റ്റുകളാണ് സൗജന്യമായി ലഭ്യമാക്കിയത് നിരവധി പേര്‍ അവസരം പ്രയോചനപെടുത്തിയതായി സംഘാടകര്‍ പറഞ്ഞു


Read Previous

കുവൈത്തിലെ തീപിടുത്തത്തില്‍ രണ്ട് മലയാളികളടക്കം 35 പേര്‍ മരിച്ചു; അപകടം മലയാളികള്‍ താമസിച്ച ഫ്‌ളാറ്റില്‍

Read Next

പുതിയ മദ്യനയം: ബാറുടമകളുമായി കൂടിക്കാഴ്‌ച നടത്തി എക്‌സൈസ് മന്ത്രി; ഡ്രൈ ഡേ ഒഴിവാക്കണം, ലൈസൻസ് ഫീസും കുറക്കണം; എക്‌സൈസ് മന്ത്രിയോട് ബാർ മുതലാളിമാരുടെ സംഘടന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »