കുവൈറ്റിലെ തീപിടിത്ത ദുരന്തം: ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും അനുബന്ധ പരിപാടികളും ഒഴിവാക്കി


തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. കുവൈറ്റിലെ തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കിയത്.

ഈ മാസം 14, 15 തിയതികളില്‍ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികള്‍ ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചു. നിയമസഭാ മന്ദിരത്തിലെ ആര്‍.ശങ്കരനാരാണയന്‍ തമ്പി ഹാളിലാണ് നാളെ സമ്മേളനത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.


Read Previous

തിരിച്ചറിയാനാകാതെ ഉറ്റവരുടെ മൃദേഹങ്ങൾ; ഞെട്ടൽ മാറാതെ പ്രിയപ്പെട്ടവരും, പ്രവാസലോകവും

Read Next

തീ പടർന്നപ്പോൾ കൂടുതലൊന്നും ആലോചിക്കാതെ നളിനാക്ഷൻ മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു; വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടൂ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »