ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: റിയാദിലെ കലാ സാംസ്കാരിക സാഹിത്യരംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന (റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്) റിഫ’യുടെ മൂന്നാമത് പുരസ്കാരം പ്രഖ്യാപിച്ചു സാമൂഹിക സാംസ്കാരിക രംഗത്ത് ക്രിയാത്മക ഇടപെടലുകൾ നടത്തുന്ന അഡ്വ: എ ജയശങ്കറിന് ‘റിഫ യുടെ മൂന്നാമത് പുരസ്ക്കാരം’ നൽകി ആദരിക്കാൻ തിരുമാനിച്ച തായി റിഫ ഭാരവാഹികള്‍ അറിയിച്ചു
കേരള ഹൈക്കോടതിയിൽ നാല് പതിറ്റാണ്ടായി പ്രാക്ടീസ് ചെയ്യുന്ന ജയശങ്കർ സാമൂഹിക വിമർശകൻ, രാഷ്ട്രീയ നിരീക്ഷകൻ, ഗ്രന്ഥകർത്താവ്, നിരൂപകൻ, മാധ്യമ പ്രവർത്തകൻ തുടങ്ങി വിത്യസ്ത മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ്. മാധ്യമം ദിനപത്രത്തിൽ ‘കെ രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങളും, ഇന്ത്യാവിഷൻ ചാനലിലെ ‘വാരാന്ത്യം’ എന്ന പ്രതിവാര ദിനപത്ര അവലോകന പരിപാടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും’, ‘കാസ്റ്റിങ്ങ് മന്ത്രിസഭ’ എന്നീ പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി മാതൃഭൂമി ബുക്ക്സ് പ്രസ്ഥീകരിച്ചിട്ടുണ്ട്. അൻപതിനായിരം രൂപയും ഫലകവും അടങ്ങുന്ന റിഫ പുരസ്ക്കാരം റിയാദിൽ സംഘടിപ്പിക്കുന്ന പൊതു ചടങ്ങിൽ അദ്ദേഹത്തിന് കൈമാറാനാണ് റിഫ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ഇരുപത്തിയാറ് വർഷമായി സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിൽ പ്രവർത്തിക്കുന്ന റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ് അസോസിയേഷൻ – റിഫയുടെ സാമൂഹിക സാംസ്കാരിക പ്രതിബദ്ധതയുടെ തുടർച്ചയാണ് ഈ പുരസ്ക്കാര പ്രഖ്യാപനം. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ ക്കുള്ള അംഗീകാരമായി അഡ്വ. ഹരീഷ് വാസുദേവൻ റിഫയുടെ പ്രഥമ പുരസ്ക്കാര ത്തിന് അർഹനായി. സമഗ്ര സാഹിത്യ സംഭാവനകളും കാലിക വിഷയങ്ങളിലെ ജനാധിപത്യ ഇടപെടലുകളും പരിഗണിച്ച് രണ്ടാമത് റിഫ പുരസ്ക്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത് എം.എൻ കാരശ്ശേരി ആണ്. റിയാദിൽ വച്ച് നടത്തിയ പൊതുസമ്മേളനങ്ങളിൽ വെച്ചാണ് ഹരീഷ് വാസുദേവനും എം.എൻ കാരശ്ശേരിക്കും റിഫ പുരസ്ക്കാരങ്ങൾ സമ്മാനിച്ചത്.
ഗൗരവകരമായ വിമർശനങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ലളിതമായ തനത് ശൈലിയാണ് വിശകലനങ്ങളിൽ ജയശങ്കർ പിന്തുടരുന്നത്. രാഷ്ട്രീയ പക്ഷപാതിത്വത്തിന്റയോ പ്രത്യയശാസ്ത്രത്തിന്റയോ തടവറയിൽ നിന്നല്ലാതെ ഒരു ആന്തരിക വിമർശകന്റെ വിശാല ജാഗ്രതയിൽ നിന്ന് ആശയാവതരണം നടത്തുന്നു എന്നതാണ് ജയശങ്കറെ വ്യത്യസ്തനാക്കുന്നത്.
സ്വതന്ത്ര ചിന്തയുടെ ആധുനിക പ്രകാശനമാണ് അതിലൂടെ നിർവഹിക്കപ്പെടുന്നത്. രാഷ്ട്രീയ സാമുദായിക സംഘടനാ സംവിധാനത്തിനുള്ളിലെ ജീർണതകളേയും യാഥാസ്ഥിതികത്വത്തേയും ഭാവനാശൂന്യതയേയും വിട്ടുവീഴ്ചയില്ലാതെ നിരന്തരം വിമർശിക്കുന്ന സമീപനമാണ് ജയശങ്കറിന്റേത്.
മതാതീത ആത്മീയതയും മതേതര ജീവിത മൂല്യങ്ങളുമാണ് ജയശങ്കറിന്റെ ചിന്തയുടെ അടിസ്ഥാനം. സാമൂഹിക ജീവി എന്ന നിലയിലുള്ള കൃത്യമായ ഇടപെടീലാണ് ജയശങ്കർ നടത്തുന്നത് എന്നും കേരളത്തിന്റെ നവോഥാന പാരമ്പര്യത്തെ ഉൾകൊള്ളുന്ന സാമൂഹ്യ വിമർശകന്റെ ആശയ പരിപ്രേക്ഷങ്ങളാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നും വിലയിരുത്തിയാണ് റിഫ പുരസ്കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
