ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Modi) യുഎസ് പ്രസിഡൻ്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയേക്കും. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) ജെയ്ക് സള്ളിവനാണ് ഇക്കാര്യം അറിയിച്ചത്. ജോ ബൈഡൻ പ്രധാനമന്ത്രി മോദിയെ ഇവിടെ കാണുമെന്ന് പ്രതീക്ഷി ക്കുന്നു. രണ്ടുപേർക്കും പരസ്പരം കണ്ടുമുട്ടാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ യെന്നും സള്ളിവൻ അറിയിച്ചു. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുക യായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് ഫലത്തിലും മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് അഭിനന്ദനങ്ങൾ അറിയിക്കാൻ പാരീസിൽ എത്തിയപ്പോൾ ബൈഡൻ പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിച്ചതായും സള്ളിവൻ പറഞ്ഞു.
തുടർച്ചയായി മൂന്നാം തവണയും അധികാരമേറ്റതിന് ശേഷം പ്രധാനമന്ത്രി മോദി തൻ്റെ ആദ്യ വിദേശ സന്ദർശനത്തിനായി വ്യാഴാഴ്ച ഇറ്റലിയിലേക്ക് പോകുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര സ്ഥിരീകരിച്ചിരുന്നു.
ജൂൺ 14 ന് നടക്കുന്ന 50-ാമത് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയാണ് ഇന്ത്യയെ ക്ഷണിച്ചത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് ക്വാത്ര സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഉഭയകക്ഷി അല്ലെങ്കിൽ മറ്റ് നേതാക്കളുമായുള്ള കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ ഇപ്പോഴും തയ്യാറാക്കിക്കൊണ്ടി രിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇറ്റലിയില്‍ നാളെ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കില്ല. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ക്ഷമാപണം നടത്തി ഇറ്റാലിയന്‍ പ്രധാനന്ത്രി ജോര്‍ജിയ മെലോനിക്ക് കിരീടാവകാശി കമ്പി സന്ദേശമയച്ചു.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിന് ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നന്ദി പറഞ്ഞു. ഹജ് സീസണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം ജി-7 ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ കഴിയാത്തതില്‍ കമ്പി സന്ദേശത്തില്‍ കിരീടാവകാശി ക്ഷമാപണം നടത്തി.
സൗദി അറേബ്യയും ഇറ്റലിയും തമ്മിലുള്ള ബന്ധങ്ങളുടെ ആഴം ഊന്നിപ്പറഞ്ഞ കിരീടാവകാശി ഉച്ചകോടിക്ക് വിജയം ആശംസിച്ചു.