കഴക്കൂട്ടം ട്രഷറി തട്ടിപ്പ്: പണം പിൻവലിച്ചാൽ അക്കൗണ്ട് ഉടമ അറിയില്ല

തിരുവനന്തപുരം: തട്ടിപ്പുകൾ ആവർത്തിക്കുമ്പോഴും ട്രഷറിയിലെ പഴുതുകൾ അടയ്ക്കാനാവുന്നില്ല. 2020-നുശേഷം ചെറുതും വലുതുമായ എട്ടോളം തട്ടിപ്പുകളാണ് ട്രഷറിയിലുണ്ടായത്. നാലു ജീവനക്കാരെ പിരിച്ചുവിട്ടെങ്കിലും തട്ടിപ്പ് ആവർത്തിക്കുകയാണ്. സംസ്ഥാന ഖജനാവിന്റെ വിശ്വാസ്യതയില്ലാതാക്കുന്ന ഗുരുതരമായ തട്ടിപ്പാണ് കഴിഞ്ഞ ദിവസം കഴക്കൂട്ടം ട്രഷറിയിലുണ്ടായത്.

ബാങ്കുകളിൽനിന്ന് പണം പിൻവലിച്ചാൽ അക്കൗണ്ട് ഉടമയ്ക്ക് സന്ദേശം കിട്ടും. എന്നാൽ, ട്രഷറിയിൽനിന്നു പണം പിൻവലിച്ചാൽ ഇപ്പോൾ ഇത്തരം സന്ദേശം ലഭിക്കാറില്ല. ഈ സൗകര്യം ഉണ്ടായിരുന്നെങ്കിൽ ജീവനക്കാരോ മറ്റാരെങ്കിലുമോ പണം പിൻവലിച്ചാൽ അക്കൗണ്ട് ഉടമയ്ക്ക് അറിയാനാകുമായിരുന്നു. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് ട്രഷറിയിലെ ഓൺലൈൻ സംവിധാനത്തിനു രൂപംനൽകിയത്. ഇവരോട് മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ലെന്ന് ധനവകുപ്പ് പറയുന്നു.

ചെക്ക് ബുക്ക് കേന്ദ്രീകൃതമായി അച്ചടിച്ച് ക്രമനമ്പർ രേഖപ്പെടുത്തി അക്കൗണ്ട് ഉടമയ്ക്ക് അയച്ചുകൊടുക്കുന്നതാണ് ബാങ്കുകൾ സ്വീകരിക്കുന്നത്. അതും ട്രഷറിയിൽ നടപ്പാക്കിയിട്ടില്ല. കഴക്കൂട്ടം ട്രഷറിയിൽ ജീവനക്കാർതന്നെ അപേക്ഷപോലും ഇല്ലാതെ അക്കൗണ്ട് ഉടമകളുടെ പേരിൽ ചെക്കുകൾ നൽകിയാണ് പണം പിൻവലിച്ചത്. കേന്ദ്രീകൃതമായി ചെക്ക് അച്ചടിക്കുന്നതിനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് ധനവകുപ്പ് അധികൃതർ പറഞ്ഞു.

കഴക്കൂട്ടം ട്രഷറിയിലാകട്ടെ, സി.സി.ടി.വി.യും പ്രവർത്തിച്ചിട്ടില്ല. അതിനാൽ, ഈ ചെക്കുകൾ വഴി പണമെടുക്കാൻ ആരെങ്കിലും എത്തിയോ ജീവനക്കാർതന്നെ പണമെടുത്തോ എന്നറിയാനും നിവൃത്തിയില്ല. 2020 ഓഗസ്റ്റിൽ വഞ്ചിയൂർ ട്രഷറിയിൽനിന്നു വിരമിച്ച ജീവനക്കാരിന്റെ ലോഗിൻ ഐ.ഡി.യും പാസ്‌വേഡും ഉപയോഗിച്ച് മറ്റൊരു ജീവനക്കാരനാണ് രണ്ടരക്കോടി രൂപ തട്ടിയെടുത്തത്. പണം അക്കൗണ്ടിലുണ്ടെന്ന് കൃത്രിമമായ കണക്കും സൃഷ്ടിച്ചു.

ഇതോടെ സോഫ്റ്റ്‌വേറിലെ പഴുതുകൾ അടയ്ക്കാനും ലോഗിൻ നടപടികൾ സുരക്ഷിതമാക്കാനും സർക്കാർ നടപടിയെടുത്തു. എന്നാൽ, മരിച്ചവരുടെ അക്കൗണ്ടുകളിൽനിന്നും വർഷങ്ങളായി മരവിച്ചുകിടക്കുന്ന അക്കൗണ്ടുകളിൽനിന്നും ജീവനക്കാർ പണം തട്ടിക്കുന്നത് തടയിടാൻ ട്രഷറി വകുപ്പിനു കഴിഞ്ഞിട്ടില്ല. ലക്ഷങ്ങൾ ശേഷിപ്പിച്ച് മരിച്ചുപോയവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചാലും ആദായനികുതി ഈടാക്കാനായി അക്കൗണ്ടുകൾ തുറന്നുകൊടുക്കുമ്പോഴാണ് തട്ടിപ്പ് നടക്കാറ്.

പോലീസ് അന്വേഷണം തുടങ്ങി

ഈ അന്വേഷണത്തിൽ പരേതനായ ഗോപിനാഥൻ നായരുടെ അക്കൗണ്ടിൽനിന്ന്‌ മേയിൽ 6.7 ലക്ഷം രൂപയും ആർ.സുകുമാരന്റെ അക്കൗണ്ടിൽനിന്ന്‌ 2.9 ലക്ഷം രൂപയും തട്ടിയെടുത്തെന്നു കണ്ടെത്തി.ചെക്ക് നൽകാൻ അക്കൗണ്ട് ഉടമ അപേക്ഷ നൽകാതെ ഇരുവരുടെയും പേരിൽ 10 ലീഫുള്ള ചെക്ക് ബുക്ക് ഉണ്ടാക്കുകയായിരുന്നു. ചെക്ക് ബുക്ക് നൽകിയതും മാറാനുള്ള ചെക്ക് കംപ്യൂട്ടറിൽ രേഖപ്പെടുത്തിയതും അത് അംഗീകരിച്ചതും ഈ ജീവനക്കാരാണ്.

ട്രഷറി ചട്ടപ്രകാരം അക്കൗണ്ട് ഉടമ അപേക്ഷിച്ചാലേ ചെക്ക് ബുക്ക് നൽകാവൂ. അക്കൗണ്ട് ഉടമ അല്ലെങ്കിൽ അവർ അധികാരപ്പെടുത്തിയവർക്കുമാത്രമേ നൽകാനും പാടുള്ളൂ. ഇത് രണ്ടും ലംഘിച്ചാണ് പണം മാറിയെടുത്തത്.
മരിച്ചവരുടെ അക്കൗണ്ടുകളിൽനിന്നു മുൻപും തട്ടിപ്പ് നടന്നിട്ടുള്ളതായാണ് വിവരം. ട്രഷറി വകുപ്പിന്റെ പരാതി സ്വീകരിച്ച് എസ്.ഐ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ട്രഷറിയിൽ പരിശോധന നടത്തി. മാസങ്ങളായി ഇവിടത്തെ സി.സി.ടി.വി. ഓഫാക്കിയിരുന്നതായി പോലീസ് പറയുന്നു.

അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
കഴക്കൂട്ടം സബ്ട്രഷറിയിൽ ജീവനക്കാർ വ്യാജ ചെക്കുകൾ ഉപയോഗിച്ച് 18 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.കഴക്കൂട്ടം സബ് ട്രഷറി ഓഫീസിലെ ജൂനിയർ സൂപ്രണ്ടുമാരായ എൻ.എസ്.ശാലി, എസ്.എസ്.സുജ, സീനിയർ അക്കൗണ്ടന്റ് ബി.ഗിരീഷ് കുമാർ, ജൂനിയർ അക്കൗണ്ടന്റുമാരായ എൻ.ഷാജഹാൻ, എസ്.വിജയരാജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

സസ്പെൻഷൻ ഉത്തരവിൽ 12.10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, തുടർന്നുള്ള പരിശോധനകളിൽ കൂടുതൽ തട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം. 18 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നു കണക്കാക്കുന്നു. ഇവിടെനിന്നു സ്ഥലംമാറിപ്പോയ ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യുന്നുണ്ട്.പെൻഷൻകാരിയുടെ ട്രഷറി അക്കൗണ്ടിൽനിന്ന് അവരറിയാതെ രണ്ടരലക്ഷം രൂപ മാറിയെടുത്ത കേസിലാണ് ട്രഷറി വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.ആർ.ജിജു പ്രജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയത്. അപ്പോഴാണ് മരിച്ചവരുടെ അക്കൗണ്ടുകളിൽനിന്ന്‌ ഇതേതരത്തിൽ പണം തട്ടിയെടുത്തെന്നു വ്യക്തമായത്.

ശ്രീകാര്യം ചെറുവയ്ക്കൽ ശങ്കർ വില്ലാസിൽ എം.മോഹനകുമാരി മകൾക്കൊപ്പം ഓസ്ട്രേലിയയിൽ പോയിരുന്നതിനാൽ കഴിഞ്ഞവർഷം മുതൽ പെൻഷൻ പണം എടുക്കാൻ ട്രഷറിയിൽ പോയിരുന്നില്ല. നാട്ടിലെത്തി പരിശോധിച്ചപ്പോൾ ഈ മാസം മൂന്നാം തീയതി രണ്ടുലക്ഷം രൂപയും നാലാം തീയതി 50,000 രൂപയും പിൻവലിച്ചതായി കണ്ടു. 10 ലീഫുള്ള ചെക്ക് ബുക്ക് അനധികൃതമായി ഉണ്ടാക്കി അത് ഉപയോഗിച്ചാണ് പണം പിൻവലിച്ചത്.

മരിച്ചവരെയും വെറുതേവിട്ടില്ല

ഈ അന്വേഷണത്തിൽ പരേതനായ ഗോപിനാഥൻ നായരുടെ അക്കൗണ്ടിൽനിന്ന്‌ മേയിൽ 6.7 ലക്ഷം രൂപയും ആർ.സുകുമാരന്റെ അക്കൗണ്ടിൽനിന്ന്‌ 2.9 ലക്ഷം രൂപയും തട്ടിയെടുത്തെന്നു കണ്ടെത്തി.ചെക്ക് നൽകാൻ അക്കൗണ്ട് ഉടമ അപേക്ഷ നൽകാതെ ഇരുവരുടെയും പേരിൽ 10 ലീഫുള്ള ചെക്ക് ബുക്ക് ഉണ്ടാക്കുകയായിരുന്നു. ചെക്ക് ബുക്ക് നൽകിയതും മാറാനുള്ള ചെക്ക് കംപ്യൂട്ടറിൽ രേഖപ്പെടുത്തിയതും അത് അംഗീകരിച്ചതും ഈ ജീവനക്കാരാണ്.

ട്രഷറി ചട്ടപ്രകാരം അക്കൗണ്ട് ഉടമ അപേക്ഷിച്ചാലേ ചെക്ക് ബുക്ക് നൽകാവൂ. അക്കൗണ്ട് ഉടമ അല്ലെങ്കിൽ അവർ അധികാരപ്പെടുത്തിയവർക്കുമാത്രമേ നൽകാനും പാടുള്ളൂ. ഇത് രണ്ടും ലംഘിച്ചാണ് പണം മാറിയെടുത്തത്.

മരിച്ചവരുടെ അക്കൗണ്ടുകളിൽനിന്നു മുൻപും തട്ടിപ്പ് നടന്നിട്ടുള്ളതായാണ് വിവരം. ട്രഷറി വകുപ്പിന്റെ പരാതി സ്വീകരിച്ച് എസ്.ഐ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ട്രഷറിയിൽ പരിശോധന നടത്തി. മാസങ്ങളായി ഇവിടത്തെ സി.സി.ടി.വി. ഓഫാക്കിയിരുന്നതായി പോലീസ് പറയുന്നു.

Read Previous

മൃതദേഹങ്ങള്‍ 10.30-ഓടെ കൊച്ചിയിലെത്തും; പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേയ്ക്ക്‌

Read Next

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; യുവതിയെ കസ്റ്റഡിയിലെടുത്തു; മാതാപിതാക്കളോടൊപ്പം പോകാൻ താത്പര്യമില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »