Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബലി പെരുന്നാൾ: കുവൈറ്റിലെ പ്രവാസി നിയമലംഘകര്‍ക്കുള്ള പൊതുമാപ്പ് കാലാവധി 13 ദിവസത്തേക്കു കൂടി നീട്ടി, ജൂൺ 30നുള്ളില്‍ രാജ്യം വിടണം


കുവൈറ്റ് സിറ്റി: രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി കുവൈറ്റില്‍ കഴിയുന്ന പ്രവാസികള്‍ക്കായി കഴിഞ്ഞ മാര്‍ച്ച് 17ന് പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി 13 ദിവസത്തേക്കു കൂടി നീട്ടി. ജൂണ്‍ 17ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധിയാണ് ജൂണ്‍ 30 വരെ നീട്ടിയിരിക്കുന്നത്

ഓഫീസുകള്‍ക്ക് ബലി പെരുന്നാള്‍ അവധിയായതിനാലും അവസാന ഘടത്തില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതിനായുള്ള നിരവധി അപേക്ഷകള്‍ ലഭിച്ച പശ്ചാത്തലത്തിലുമാണ് കാലാവധി ഏതാനും ദിവസങ്ങള്‍ കൂടി നീട്ടാന്‍ തീരുമാനമായത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അസ്സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണിതെന്ന് കുവൈറ്റ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി താമസിക്കുന്ന 120,000 പേരുണ്ടെന്നാണ് അധകൃതര്‍ കരുതുന്നത്. ഇവരില്‍ നിന്ന് അരലക്ഷത്തോളം പേര്‍ ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ റമദാന്‍ മാസത്തിന് മുന്നോടിയായി കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരം രാജ്യത്ത് താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചോ മറ്റേതെങ്കിലും കാരണ ത്താലോ അനധികൃതമായി കഴിയുന്നവര്‍ക്ക് പിഴയൊന്നും അടയ്ക്കാതെ രാജ്യം വിടുന്നതിനോ നിശ്ചിത തുക പിഴ അടച്ച് രാജ്യത്തെ താമസം നിയമപരമാക്കാനോ അവസരമുണ്ട്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുന്നവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമാകി രാജ്യത്തേക്ക് മടങ്ങാന്‍ അവസരമുണ്ടാകും.

അതേസമയം, പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം അനധികൃത പിടിയിലാ യാല്‍ അവരെ എല്ലാ നിയമ നടപടികള്‍ക്കും ശേഷം നാടുകടത്തുമെന്നും ഇങ്ങനെ നാടുകടത്തപ്പെടുന്നവര്‍ക്ക് പിന്നീടൊരിക്കലും രാജ്യത്തേക്ക് തിരികെ പ്രവേശിക്കാന്‍ അനുവാദമുണ്ടാവില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ജൂണ്‍ 30ന് ശേഷം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും റെസിഡന്‍സി, തൊഴില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള ശക്തമായ കാമ്പെയ്‌നുകള്‍ ആരംഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.


Read Previous

എന്‍റെ രക്തം എന്‍റെ നാടിന്’; ദുബായ് ഇമിഗ്രേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Read Next

വിഭാഗീയ കക്ഷിത്വങ്ങള്‍ക്കും, രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുമുള്ള വേദിയല്ല ഹജ് കര്‍മം, അറഫാ സംഗമത്തില്‍ ഇരുപതു ലക്ഷത്തിലേറെ വരുന്ന തീര്‍ഥാടകരെ ഓര്‍മിപ്പിച്ച് ഹറം ഇമാമും ഖത്തീബുമായ ശൈഖ് മാഹിര്‍ അല്‍മഅയ്ഖ്‌ലി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »