Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിശുദ്ധിയുടെ നിറവില്‍ അറഫാ സംഗമത്തിന് സമാപ്തി, സൂര്യാസ്തമയത്തോടെ ഹാജിമാര്‍ മുസ്ദലിഫയിലേക്ക് നീങ്ങിത്തുടങ്ങി . മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് ജംറകളില്‍ എറിയാനുള്ള ചെറിയ കല്ലുകള്‍ ശേഖരിച്ച് പുലര്‍ച്ചയോടെ വീണ്ടും ഹാജിമാര്‍ മിനായിലേക്ക് മടങ്ങും, ഇന്ത്യന്‍ അംബാസിഡര്‍ അറഫയില്‍


അറഫ: പ്രവാചകന്‍ ഇബ്‌റാഹിം നബി (അ) മിന്റെ സ്മരണകള്‍ ഉയര്‍ത്തി തല്‍ബിയ്യത്തിന്റെ മന്ത്രവുമായി തീര്‍ഥാടക ലക്ഷങ്ങള്‍ അറഫയില്‍ നിന്നും മടങ്ങി. ശുഭ്രവസ്ത്രധാരികളായ ഇരുപത് ലക്ഷത്തോളം തീര്‍ഥാടകര്‍ അറഫയെ പാല്‍ക്കടലാക്കി അറഫയിലെ ജബലുറഹ്മയില്‍ നിന്ന് സൂര്യാസ്തമയത്തോടെ ഹാജിമാര്‍ മുസ്ദലിഫയിലേക്ക് നീങ്ങിത്തുടങ്ങി . മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് ജംറകളില്‍ എറിയാനുള്ള ചെറിയ കല്ലുകള്‍ ശേഖരിച്ച് പുലര്‍ച്ചയോടെ വീണ്ടും ഹാജിമാര്‍ മിനായിലേക്ക് മടങ്ങും. ജംറയിലെ കല്ലേറുകര്‍മം പൂര്‍ത്തിയാകുവാന്‍ വേണ്ടി മൂന്നു നാള്‍ കൂടി മിനായില്‍ താമസിക്കും

ലബ്ബൈക്ക വിളികളും പാപമോചനപ്രാര്‍ഥനകളുമായി മിനായില്‍ നിന്ന് വ്യാഴഴ്ച രാത്രി വൈകി ആരംഭിച്ച തീര്‍ഥാടകപ്രവാഹം വെള്ളിയാഴ്ച രാവിലെ പത്ത് മണിയോളം തുടര്‍ന്നു. ഹജ്ജിന്റെ സുപ്രധാനചടങ്ങായ അറഫാ സംഗമത്തിനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനായി തലേന്നാള്‍ തന്നെ തീര്‍ഥാടകപ്രവാഹം തുടങ്ങിയിരുന്നു. രാത്രിയില്‍ മശാഇര്‍ ട്രെയിന്‍ വഴിയും ബസുകളിലുമായി തീര്‍ഥാടകരുടെ പ്രവാഹമായിരുന്നു . ചരിത്ര പ്രസിദ്ധമായ അറഫയിലെ നമിറ പള്ളിയിലും, ജബല്‍ റഹ്മ കുന്നിലും ഹാജിമാരുടെ വന്‍ തിരക്കായിരുന്നു ഇത്തവണ അനുഭവപ്പെട്ടത്.

കനത്ത ചൂട് കണക്കിലെടുത്ത് അറഫയില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരി ച്ചിരുന്നു പ്രവാചകന്റെ അറഫ പ്രഭാഷണത്തെ അനുസ്മരിച്ച് ഹറം ഇമാമും ഖത്തീബുമായ ശൈഖ് മാഹിര്‍ അല്‍മഅയ്ഖ്‌ലി അറഫ പ്രഭാഷണം നിര്‍വഹിച്ചു. പുതിയ സുരക്ഷാ സംവിധാനങ്ങളും ഗതാഗത പരിഷ്‌കരണങ്ങളും ഹാജിമാരുടെ തിരക്കൊഴിവാക്കുന്നതിന് ഏറെ സഹായകമായി ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരെല്ലാം സുരക്ഷിതരാണെന്ന് ഇന്ത്യന്‍ കോണ്‍സുലറല്‍ ജനറല്‍ അറിയിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ ഡോ, സുഹൈല്‍ അജാസ് ഖാന്‍ ഇന്ത്യന്‍ ഹാജിമാരുടെ സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നുണ്ട് അദ്ദേഹം അറഫയിലുണ്ടായിരുന്നു. അംബാസിഡറുടെ വീഡിയോ സന്ദേശം എംബസി പുറത്തുവിട്ടിട്ടുണ്ട്


Read Previous

കടുത്ത ചൂട്; അറഫയില്‍ 210 പേര്‍ക്ക് സൂര്യാഘാതമേറ്റ് ചികിത്സ തേടിയതായി ആരോഗ്യമന്ത്രാലയം

Read Next

ഹജ് കർമ്മത്തിനിടെ മലപ്പുറം സ്വദേശി അറഫയിൽ നിര്യാതനായി, ഹൃദയാഘാതമാണ് മരണകാരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »