കബിനിയുടെ ഓളപരപ്പിലേക്ക് സ്വാഗതം: പ്രിയങ്ക ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം; റിയാദ് ഒഐസിസി സ്വാഗതം ചെയ്തു


റിയാദ്: വടക്കേ ഇന്ത്യയിലെ തെരുവിഥികളിൽ സംഘ പരിവാറിനെതിരെ പടനയിച്ച് ഇന്ത്യമുന്നണിക്ക് അഭിമാന വിജയം നേടി കൊടുത്ത് ഇന്ദിരാ ഗാന്ധിയെ ഓർമ്മപെടു ത്തിയ കോൺഗ്രസ്സിൻ്റെ ശക്തി ദുർഗ്ഗ, തെക്കേ ഇന്ത്യയിൽ കോൺഗ്രസിനും മതേതര ജനാധിപത്യ ചേരിക്കും കരുത്തേകാൻ വയനാട്ടിൽ വരുന്ന പ്രിയങ്ക ഗാന്ധിയെ പ്രവാസ ലോകത്തുള്ളവർ ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യുന്നതായി റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡൻ്റ് സജീർ പൂന്തുറ പ്രസ്താവനയിൽ അറീയിച്ചു.

ഹിന്ദി ഹൃദയഭൂമിയില്‍ രാഹുലിന്റെ സാന്നിധ്യം നിലവില്‍ അനിവാര്യമാണ്. പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കുന്നതോടെ രാഹുലിന് ഏറ്റവും പ്രിയപ്പെട്ട വയനാട്ടുകാരെ നിരാശപ്പെടുത്താതിരിക്കാനും സാധിച്ചു. വയനാടിന് പ്രിയങ്ക അപരിചിതയല്ല. 2019-ലും 2024-ലും രാഹുലിന്റെ പ്രചാരണത്തിനായി പ്രിയങ്ക വയനാട്ടില്‍ എത്തിയിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് കാലയളവില്‍ രാഹുലിന്റെ എംപി സ്ഥാനത്തിന് വിലക്ക് നേരിട്ടപ്പോഴും രാഹുലിനൊപ്പം മണ്ഡലം സന്ദര്‍ശിക്കാന്‍ പ്രിയങ്ക മണ്ഡലത്തില്‍ എത്തിയിരുന്നു.

വന്‍ ജനപിന്തുണയാണ് ഓരോ തവണയും വയനാട്ടില്‍ നിന്നു പ്രിയങ്കയ്ക്ക് ലഭിച്ചത്. അതുകൊണ്ടു തന്നെ 2019-ല്‍ രാഹുല്‍ കുറിച്ച നാലു ലക്ഷത്തിലേറെ ഭൂരിപക്ഷമെന്ന റെക്കോഡ് പ്രിയങ്ക തകര്‍ക്കുമെന്നും. പ്രിയങ്കയുടെ സാന്നിധ്യം വരാനിരിക്കുന്ന പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ആവേശമുണ്ടാക്കുമെന്നും ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താകുറിപ്പിൽ അറീയിച്ചു.


Read Previous

പ്രതിപക്ഷ നേതാവാകാന്‍ രാഹുലിന് താല്‍പര്യക്കുറവ്; തരൂരിന് വഴിതെളിയുന്നു..?

Read Next

തോക്കുചൂണ്ടി ഭീഷണി; അര്‍മേനിയയില്‍ മലയാളിയെ ബന്ദിയാക്കി, മോചനദ്രവ്യം ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »