റിയാദ്. സൗദി അറേബ്യയിലെ ട്രെയിലർഡ്രൈവർമാരുടെ കൂട്ടായ്മയായ സാംറ്റ ആറാം വാർഷികം ആഘോഷിച്ചു. എക്സിറ്റ് 18ലെ വലീദ് ഓഡിറ്റോറിയത്തിൽവെച്ചു ജൂൺ 19, ന് നടന്ന വാർഷികാഘോഷം ശിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്തു. സാംറ്റ പ്രസിഡണ്ട് നൗഷാദ് ബാബു സാംസ്ക്കാരിക ചടങ്ങിന് അധ്യക്ഷതവഹിച്ചു .

ചടങ്ങിൽ ഭാവിതല മുറയ്ക്ക് വേണ്ടി സാംറ്റയുടെ പ്രവർത്തനം ഓൺലൈൻ ആക്കു ന്നതിന്റെ ഭാഗമായി വെബ് സൈറ്റ് ഉത്ഘാടനം ചെയ്തു . മാധ്യമ പ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളി വെബ്സൈറ്റ് ഉത്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് ആശംസകൾ നേർന്ന് . മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ. സലിം അർത്തിൽ. സുധീർ കുമ്മിൾ. ഗഫൂർ കൊയിലാണ്ടി. അസ്ലം പാലത്ത്. അൽത്താഫ്. സൗദി പൗരനായ ഫഹദ്ഇബ്ൻ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ പ്രവാസം മതിയാക്കി നാട്ടിലേക്കു പോകുന്ന സാംറ്റ അംഗമായ സുനിൽ തിരുവനന്തപുരത്തെയും . സൗദി റോയൽ ഫാമിലി അംഗമായ ഫഹദ് ഇബ്ൻ അബ്ദുൽ അസീസിനെയും . സൗദി പോലീസ് ഉദ്യോഗസ്ഥനായ സൽമാൻഇബ്ൻ ഇബ്രാഹി മിനെയും പൊന്നാട ചാർത്തി ആദരിച്ചു.

സാമൂഹ്യ പ്രവർത്തകൻ അയ്യൂബ് കരൂപ്പടന്ന ആമുഖപ്രസംഗം നടത്തി. കമാൽ കോട്ടക്കൽ സ്വാഗതവും. റഷീദ് കോഴിക്കോട് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കലാപരിപാടികൾക്ക് സത്താർ മാവൂർ നേതൃത്വം നൽകി . നൈസിയ നാസ്സർ .അവതാരികയായിരുന്നു സിദ്ദിക്ക് കോട്ടക്കൽ. സലാം കൂരാച്ചുണ്ട്. ഷിബു നിലമ്പൂർ. മുസ്തഫ വൈലത്തൂർ. മനോജ് കൊല്ലം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.