അതികഠിനം ഈ ചൂട്; ഉച്ചസമയത്ത് പുറത്തിറങ്ങി നടക്കരുത്, രണ്ട് വിശുദ്ധ മസ്ജിദുകളിലെ വെള്ളിയാഴ്ച പ്രാര്‍ഥനയുടെ ദൈര്‍ഘ്യം 15 മിനിറ്റായി ചുരുക്കും. കിഴക്കന്‍ പ്രവിശ്യ, റിയാദ്, ഖസീം ഭാഗങ്ങളില്‍ ഉഷ്ണക്കാറ്റിനും പൊടിക്കാറ്റിനും സാധ്യത.


റിയാദ്: ശക്തമായ ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വേനല്‍ക്കാലം അവസാനിക്കുന്നത് വരെ രണ്ട് വിശുദ്ധ മസ്ജിദുകളിലെ വെള്ളിയാഴ്ച പ്രഭാഷണ ത്തിന്റെയും പ്രാര്‍ഥനയു ടെയും ദൈര്‍ഘ്യം 15 മിനിറ്റായി ചുരുക്കാന്‍ സൗദി ഉന്നത അധികാരികള്‍ ബന്ധപ്പെട്ട വര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രാര്‍ഥനയ്ക്കുള്ള ആദ്യ ബാങ്കിന്റെയും പ്രാര്‍ഥനയ്ക്കുള്ള രണ്ടാമത്തെ ബാങ്കിന്റെയും ഇടയിലുള്ള സമയ ദൈര്‍ഘ്യം 10 മിനിറ്റാക്കിയും കുറച്ചു. മക്കയിലെ ഗ്രാന്‍ഡ് മദ്ജിദിന്റെയും മദീനയിലെ പ്രവാചകന്റെ മസ്ജിദിന്റെയും മതകാര്യ പ്രസിഡന്‍സി മേധാവി ശെയ്ഖ് അബ്ദുള്‍ റഹ്മാന്‍ അല്‍ സുദൈസാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ രണ്ട് വിശുദ്ധ പള്ളികളിലെ വെള്ളിയാഴ്ച ജുമുഅ പ്രഭാഷണങ്ങള്‍ക്ക് 30 മുതല്‍ 45 മിനിറ്റ് വരെ സമയം എടുക്കാറുണ്ട്. പുതിയ സാഹചര്യത്തില്‍ അത് വെറും 10 മിനിറ്റായി ചുരുക്കാനാണ് തീരുമാനം. തുടര്‍ന്നു നടക്കുന്ന പ്രാര്‍ഥന അഞ്ച് മിനുട്ടിനകം അവസാനിപ്പിക്കും. തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യവും സൗകര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. മക്കയിലെ ഗ്രാന്‍ഡ് മസ്ജിദിലും മദീനയിലെ പ്രവാചകന്റെ പള്ളിയിലും വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തുന്ന തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കും ബുദ്ധി മുട്ടുകള്‍ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.

ഹജ്ജ് കര്‍മങ്ങള്‍ സമാപിച്ചതോടെ ഉംറ തീര്‍ഥാടകരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പ്രാര്‍ഥനാ കര്‍മങ്ങള്‍ ലഘൂകരിച്ചുകൊണ്ടുള്ള പുതിയ തീരുമാനം. സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടുതല്‍ ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൂടി യാണിത്. ഉച്ച സമയങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും അറിയിക്കുന്നു കിഴക്കന്‍ പ്രവിശ്യ, റിയാദ്, ഖസീം ഭാഗങ്ങളില്‍ ഉഷ്ണക്കാറ്റിനും പൊടി ക്കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Read Previous

സൗദിയില്‍ ഉയരുന്നത് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം, 23 ബില്യണ്‍ പൗണ്ട് ചിലവില്‍ നിര്‍മിക്കപ്പെടുന്ന പുതിയ വിമാനത്താവളം 57 ചതുരശ്ര കിലോമീറ്റര്‍, ആറ് ഭീമന്‍ റണ്‍വേകള്‍ ഒന്നര ലക്ഷം പേര്‍ക്ക് തൊഴില്‍,  2030തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് വ്യോമയാന മന്ത്രാലയം

Read Next

കസവ് റിയാദ് ‘ഇശല്‍ പെയ്യും രാവ്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെ ജൂൺ 28 വെള്ളിയാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »