സർക്കാരിനെ ചോദ്യം ചെയ്യുന്ന സിനിമകൾ നിർമിക്കുന്നത് എളുപ്പമോ? കമൽ ഹാസന് പറയാനുള്ളത്; രണ്ട് സിനിമകളാണ് വരാനിരിക്കുന്നത്. ഒന്ന് സയൻസ് ഫിക്ഷൻ ചിത്രം ‘കൽക്കി 2898 എഡി’. മറ്റൊന്ന് സംവിധായകൻ ഷങ്കറിനോടൊപ്പമുള്ള ഇന്ത്യൻ 2.


ഉലകനായകൻ കമൽ ഹാസന്‍റേതായി രണ്ട് സിനിമകളാണ് വരാനിരിക്കുന്നത്. ഒന്ന് സയൻസ് ഫിക്ഷൻ ചിത്രം ‘കൽക്കി 2898 എഡി’. മറ്റൊന്ന് സംവിധായകൻ ഷങ്കറി നോടൊപ്പമുള്ള ഇന്ത്യൻ 2. നാഗ് അശ്വിന്‍റെ സംവിധാനത്തിൽ വമ്പൻ താരനിര അണിനിരക്കുന്ന കൽക്കി നാളെ (ജൂൺ 27) റിലീസിന് ഒരുങ്ങുകയാണ്. ‘ഇന്ത്യൻ 2’ ജൂലൈ 12നും തിയേറ്ററുകളിലേക്കെത്തും.

രണ്ട് സിനിമകളുടെയും പ്രൊമോഷൻ തിരക്കുകളിലാണ് കമൽ ഹാസൻ ഇപ്പോൾ. മുംബൈയിൽ ഇന്ത്യൻ 2 പ്രൊമോഷനിടെയുള്ള താരത്തിന്‍റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സർക്കാരിനെ വെല്ലുവിളിക്കുന്ന സിനിമകൾ നിർമിക്കുന്നതിലെ ‘റിസ്‌ക്’ തുറന്ന് സമ്മതിക്കുകയാണ് താരം. പൗരന്മാരെന്ന നിലയിൽ കലാകാരന്മാർക്ക് അധികാരികളെ ഉത്തരവാദികളാക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും താരം ചൂണ്ടിക്കാട്ടി.

1996ലെ ബ്ലോക്ക്‌ബസ്റ്റർ ചിത്രം ഇന്ത്യന്‍റെ തുടർച്ചയാണ് ഇന്ത്യൻ 2. ഇന്ത്യൻ 2ൻ്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുന്നതിനിടെ സേനാപതി എന്ന തൻ്റെ വേഷം വീണ്ടും അവതരിപ്പിക്കുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ഇന്ത്യയിലെ അഴിമതിക്കെതിരെ ജാഗ്രത പുലർത്തുന്ന ഒരു സ്വാതന്ത്ര്യ സമര സേനാനിയായാണ് കമൽ ഈ ചിത്രത്തിൽ എത്തുന്നത്. കഥാപാത്രത്തെ കുറിച്ചുള്ള തൻ്റെ ചിന്തകൾ അദ്ദേഹം പ്രേക്ഷകരുമായി പങ്കുവച്ചു.

ഇന്നത്തെ കാലത്ത് സർക്കാരിനെ വിമർശിക്കുന്ന സിനിമകൾ നിർമിക്കുന്നത് ബുദ്ധിമുട്ടാണോ എന്ന ചോദ്യത്തിന് ഈ വെല്ലുവിളി ബ്രിട്ടീഷ് കാലഘട്ടം മുതലു ള്ളതാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ‘അക്കാലത്തും ആളുകൾ സിനിമകൾ നിർമിക്കുന്നുണ്ടായിരുന്നു. അത്തരം സിനിമകൾ ഞങ്ങൾ തുടർന്നും നിർമിക്കും, മുകളിലുള്ളത് ആരാണെന്നത് പ്രശ്‌നമല്ല. അത് സിനിമാക്കാരന് മാത്രമല്ല, ആ ചോദ്യങ്ങൾ ചോദിക്കാൻ ഓരോ പൗരനും അവകാശമുണ്ട്’ അദ്ദേഹം പറഞ്ഞു.

‘തീർച്ചയായും അപകടമുണ്ട്, സർക്കാരിന് ദേഷ്യം വന്നേക്കാം. എന്നാൽ നിങ്ങളുടെ കരഘോഷം ആ തീ കെടുത്തുന്നു, അതിനാൽ കൂടുതൽ ഉച്ചത്തിൽ നിങ്ങൾ ശബ്‌ദമുണ്ടാക്കുക’ -കമൽ ഹാസൻ മുംബൈയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അഴിമതിയുടെ ഉത്തരവാദിത്തം രാഷ്‌ട്രീയക്കാർക്ക് മാത്രമല്ല, എല്ലാ പൗരന്മാർക്കു മുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. ‘അഴിമതിക്ക് നമ്മൾ ഓരോരുത്തരും ഉത്തരവാദി കളാണ്. നമ്മൾ എല്ലാവരും മനസ് മാറ്റണം. നമ്മുടെ മനസ് മാറ്റാനുള്ള ഏറ്റവും നല്ല സമയം തെരഞ്ഞെടുപ്പ് കാലമാണ്. നമ്മൾ എത്രമാത്രം അഴിമതിക്കാരായി എന്നതിൻ്റെ ഓർമപ്പെടുത്തലുകൾ മാത്രമാണിത്… അഴിമതിയുടെ പേരിൽ ഒന്നും മാറിയിട്ടില്ല. മനസാക്ഷിക്ക് നന്ദി പറഞ്ഞുകൊണ്ട് എല്ലാം മാറും’ -അദ്ദേഹം വ്യക്തമാക്കി.

അതേസമയം 2000ൽ പുറത്തിറങ്ങിയ, ഗാന്ധി വധത്തിനെതിരെയുള്ള ‘ഹേ റാം’ എന്ന തൻ്റെ സിനിമയേയും കമൽ പരാമർശിച്ചു. മഹാത്മാഗാന്ധിയോടുള്ള ആദരവ് പ്രകടിപ്പിച്ച അദ്ദേഹം സഹിഷ്‌ണുതയെ നിരാകരിക്കുകയും ചെയ്‌തു. ‘ഞാൻ ഗാന്ധിജിയുടെ ഒരു വലിയ ആരാധകനാണ്. അദ്ദേഹം നിങ്ങളെ സഹിഷ്‌ണുത പഠിപ്പിച്ചുവെന്ന് അവർ പറയുന്നു

സഹിഷ്‌ണുതയെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്? ഞാൻ ആ സഹിഷ്‌ ണുതയുടെ വലിയ ആരാധകനല്ല, പക്ഷേ ഗാന്ധിജി എൻ്റെ ഹീറോയാണ്. നിങ്ങൾക്ക് ഒരിക്കലും ഒരു സുഹൃത്തിനെ സഹിക്കേണ്ടി വരില്ല. നിങ്ങൾ സഹിക്കുന്നത് തലവേ ദനയാണ്. സമൂഹത്തിന് തലവേദനയാകുന്ന എന്തിനോടും നിങ്ങൾ സഹിഷ്‌ണുത കാണിക്കരുത്. ലോകത്ത് സൗഹൃദം വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്’ -കമൽ ഹാസൻ വ്യക്തമാക്കി.


Read Previous

ഗോതമ്പ് ചപ്പാത്തി കഴിക്കുന്നത് ചോറിനേക്കാൾ ആരോഗ്യത്തിന് നല്ലതാണെന്ന് ഒരുപാട് പേര്‍ വിശ്വസിക്കുന്നു. ചപ്പാത്തി ശരിക്കും ആരോഗ്യത്തിന് നല്ലതാണോ? ആരോഗ്യത്തിന് നല്ലത് ചപ്പാത്തിയോ ചോറോ? പഠനം പറയുന്നത് ഇങ്ങനെ

Read Next

പടിക്കല്‍ കലമുടയ്‌ക്കാതിരിക്കാൻ ദക്ഷിണാഫ്രിക്ക, സ്വപ്‌നക്കുതിപ്പിന് അഫ്‌ഗാനിസ്ഥാൻ; ആദ്യ സെമിയില്‍ പോരാട്ടം കനക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »