കൊല്ലം: തഴവായിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് എൻഡിആർഎഫ്. കാലവർഷ ക്കെടുതികൾ വിലയിരുത്തി അത്യാവശ്യ ഘട്ടങ്ങിൽ വേണ്ട മുഴുവന്‍ സഹായങ്ങൾക്കും പൂർണ സജ്ജരായാണ് കഴിഞ്ഞ ദിവസം സേന ജില്ലയിലെത്തിയത്. 35 അംഗ സംഘ മാണ് പഞ്ചായത്ത് ഓഫിസിന് പിന്നിലുള്ള ദുരിത നിവാരണ സെന്ററിൽ ക്യാമ്പ് തുടങ്ങിയത്.

മഴക്കെടുതികളെയും ദുരന്തങ്ങളെയും കുറിച്ച് സ്കൂളുകളിൽ ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിക്കും. ചെന്നൈയ്ക്ക് സമീപം ആർക്കോണത്ത് ആസ്ഥാന മായുള്ള എൻഡിആർഎഫ് സേനാംഗങ്ങളാണ് ക്യാമ്പിലുള്ളത്. അലോക് കുമാർ ഗുക്ല, സഞ്ജു സിൻഹ തുടങ്ങിയ രണ്ട് ഓഫിസർമാരുടെ നേനൃത്വത്തിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. പ്രളയം, മണ്ണിടിച്ചിൽ തുടങ്ങി ഏത് അടിയന്തര സമയത്തും പ്രവർത്തിക്കുവാൻ പ്രത്യേക പരിശീലനം ലഭിച്ച അംഗങ്ങളാണ് ക്യാമ്പിലുള്ളത്.