റിയാദ്: ഷിഫയിലെ തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി സജീവ മായി പ്രവർത്തിക്കുന്ന ഷിഫ മലയാളി സമാജം ഉദര സംബന്ധമായ രോഗത്താൽ റിയാദിൽ ശസ്ത്രക്രിയക്ക് വിധേയയനായ തൃശ്ശൂർ സ്വദേശി പ്രകാശ് കഴിഞ്ഞ ഇരുപത് വർഷമായി വെൽഡിങ് വർക്ക് ഷോപ്പ് തൊഴിലാളിയാണ് ഇദ്ദേഹത്തിൻറെ ചികിത്സ സഹായം മാധ്യമപ്രവർത്തകനായ സുലൈമാൻ ഊരകം കൈമാറി

ഹാർട്ട് ബ്ലോക്ക് മൂലം നാട്ടിൽ ചികിത്സയിൽ കഴിയുന്ന ശാസ്താംകോട്ട സ്വദേശി പി വി കുമാർ മെക്കാനിക്ക് വർഷോപ്പ് തൊഴിലാളിയാണ് അദ്ദേഹത്തിന്റെ സഹായം രക്ഷാധികാരി മോഹനൻ കരുവാറ്റ കൈമാറി, പ്രസിഡൻറ് ഫിറോസ് പോത്തൻകോട്, സെക്രട്ടറി പ്രകാശ് ബാബു വടകര, അശോകൻ ചാത്തന്നൂർ, മധു വർക്കല, സാബു പത്തടി ,മുജീബ് കായംകുളം, വർഗീസ് ആളുക്കാരൻ ,ബാബു കണ്ണോത്ത് ,ബിജു മടത്തറ , സുനിൽ പൂവത്തുങ്കൽഎന്നിവർ സന്നിഹിതരായിരുന്നു