ലേ… ലേ.. ലേ…’; ‘ചിത്തിനി’ പ്രൊമോ ഗാനം പുറത്ത്, തകർത്താടി മോക്ഷ


റിലീസിനൊരുങ്ങുന്ന ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ ചിത്രം ‘ചിത്തിനി’യുടെ പ്രൊമോ ഗാനം പുറത്ത്. ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലെ ‘ലേ… ലേ.. ലേ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തി റങ്ങിയത്. ചിത്രത്തിൽ നായികയായെത്തുന്ന മോക്ഷയും സംഘവുമാണ് ഗാന രംഗത്തിൽ. ആരാധകർക്ക് സർപ്രൈസായാണ് ഗാനം എത്തിയിരിക്കുന്നത്.

സുരേഷ് പൂമലയാണ് ഗാനരചന. സംഗീതം പകർന്നിരിക്കുന്നത് രഞ്ജിൻ രാജ് ആണ്. സുഭാഷ് കൃഷ്‌ണയും കെഎസ് അനവദ്യയും ചേർന്നാണ് ആലാപനം. ബിജു ധ്വനി തരംഗ് ആണ് മ്യൂസിക് വിഡിയോ സംവിധാനം ചെയ്‌തിരിക്കുന്നത്. ജിഷ്‌ണു – വിഷ്‌ണു, ബിജു ധ്വനിതരംഗ് എന്നിവർ ചേർന്നാണ് ഡാൻസ് കൊറിയോഗ്രഫി നിർവഹിച്ചിരി ക്കുന്നത്. ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചത് അമീൻ സാബിൽ ആണ്.

അമിത് ചക്കാലക്കലാണ് ഈ സിനിമയിൽ നായകൻ ആയി എത്തുന്നത്. വിനയ് ഫോർട്ടും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ബംഗാളി താരമായ മോക്ഷ നായിക യായി എത്തുന്ന രണ്ടാമത്തെ മലയാള സിനിമ കൂടിയാണ് ‘ചിത്തിനി’. ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെ സംവിധാനം ചെയ്‌ത ‘കള്ളനും ഭഗവതി’യും എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

ആരതി നായർ, എനാക്ഷി, ജോണി ആന്‍റണി, ജോയ് മാത്യു, സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്‌ണന്‍, മണികണ്‌ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദർ, വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി തുടങ്ങി യവരാണ് ‘ചിത്തിനി’യിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.

കെ വി അനിലിന്‍റേതാണ് ചിത്രത്തിന്‍റെ കഥ. ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. വമ്പൻ ബജറ്റിലാണ് ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ചിത്രം ഒരുങ്ങുന്നത്. ‘ചിത്തിനി’ ഉടൻ റിലീസിനെത്തും.


Read Previous

മണിപ്പൂരില്‍ പോകാന്‍ ഒഴികെ എല്ലാത്തിനും പ്രധാനമന്ത്രിക്ക് സമയമുണ്ട്’; വിമര്‍ശനം കടുപ്പിച്ച് കോൺഗ്രസ്

Read Next

വര്‍ഷത്തില്‍ മൂന്നു കോടി പേര്‍ക്ക് അവസരം നല്‍കും; ഉംറ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സൗദിഅറേബ്യ, ഹജ്ജ് വേള ഒഴികെയുള്ള വര്‍ഷത്തിലെ എല്ലാ സമയത്തും ഉംറ തീര്‍ഥാടനത്തിന് അനുമതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »