Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡിവോഴ്‌സ് കിട്ടാതെ മറ്റൊരു പുരുഷനുമായി നിരന്തരമായി ലൈംഗികബന്ധം; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കില്ല


ഭോപ്പാല്‍: വിവാഹം ബന്ധം വേര്‍പെടുത്താതെ മറ്റൊരു പുരുഷനുമായി തുടര്‍ച്ചയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസ് നിലനില്‍ക്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് സഞ്ജയ് ദ്വിവേദിയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.

2019ല്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടുന്നതിന് മുന്പ് 8 വര്‍ഷത്തിലേറെ യായി പരസ്പര സമ്മതത്തോടെ തുടരുന്ന ബന്ധമാണെന്നും കോടതി നിരീക്ഷിച്ചു. വ്യാജ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പ്രതിക്കെതിരെയുള്ള കുറ്റം നിലനില്‍ക്കി ല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ പ്രതിക്കെതിരെയുള്ള ക്രിമിനല്‍ നടപടിക്രമം അവസാനിപ്പിക്കുന്നതായും കോടതി പറഞ്ഞു. പ്രതിക്കെതിരെ ഐപിസി 376 വകുപ്പ് നിലനില്‍ക്കുന്ന സാഹചര്യങ്ങളൊന്നും തന്നെ ഈ കേസില്‍ കാണുന്നി ല്ലെന്നും തെളിവുകള്‍ പരിശോധിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

പിപ്‌ലാനി പൊലീസ് സ്റ്റേഷനില്‍ 2019ലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ഫെയ്‌സ്ബുക്ക് വഴിയാണ് ഇരുവരും പരിചയത്തിലാകുന്നത്. സഹോദരിയുടെ വിവാഹം കഴിഞ്ഞയുടന്‍ വിവാഹം കഴിക്കാ മെന്ന് പറഞ്ഞാണ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്നാണ് പരാതിക്കാരി യുടെ വാദം. എന്നാല്‍ പിന്നീട് എതിര്‍കക്ഷി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനി ച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. നെയിം അഹമ്മദ് vs സ്‌റ്റേറ്റ് എന്ന കേസിലെ സുപ്രീംകോടതി വിധികളും എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ഹൈക്കോടതി വിധി.


Read Previous

ഡെമോക്രാറ്റുകൾ ബൈഡനെ ഉപേക്ഷിക്കരുതെന്ന് അലൻ ലിച്ച്മാൻ

Read Next

മൈക്ക് ഓഫ് ചെയ്യണമെങ്കില്‍ സ്വിച്ച് വേണ്ടേ?; കൊടിക്കുന്നിലിന് അത് അറിയാമല്ലോ: ഓം ബിര്‍ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »