ഭാഗ്യം തെളിഞ്ഞു, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഇന്ത്യൻ പ്രവാസിക്ക് 22 കോടിയിലേറെ രൂപ സമ്മാനം


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭാഗ്യം തെളിഞ്ഞ് ഇന്ത്യൻ പ്രവാസി. 10 ദശലക്ഷം ദി‍ര്‍ഹം അതായത് ഏകദേശം 22 കോടി ഇന്ത്യൻ രൂപയാണ് ദുബായിൽ പ്രവാസിയായി ജീവിക്കുന്ന ഡൽഹി സ്വദേശി റഈസുറഹ്മാൻ സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ ജൂൺ 15-ന് അബുദാബി സയിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്റ്റോറിൽ നിന്ന് വാങ്ങിയ ടിക്കറ്റാണ് റഈസുറഹ്മാനെ കോടീശ്വരനാക്കി മാറ്റി യത്. താൻ ജീവിതത്തിൽ ചെയ്ത നല്ല കാര്യങ്ങൾക്ക് ദൈവം പ്രതിഫലം നൽകിയെന്നാണ് സമ്മാനം നേടിയതിന് ശേഷം ദുബായിലെ എസ് ഐ ഗ്ലോബൽ എന്ന കമ്പനിയുടെ സിഇഒ കൂടിയായ റഈസുറഹ്മാൻ പറയുന്നത്.

പ്രതിസന്ധികൾ നേരിടുമ്പോഴും തൻ്റെ ജീവിതം തടസ്സങ്ങളില്ലാതെ മുന്നോട്ടു പോകാ റുണ്ട്. അതുകൊണ്ട് തന്നെ സുഹൃത്താണ് ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാൻ പറഞ്ഞത്. അങ്ങനെ ബിഗ് ടിക്കറ്റ് എടുക്കാൻ തുടങ്ങി. എങ്കിലും സ്ഥിരമായി ടിക്കറ്റെ ടുക്കാറില്ല. പലപ്പോഴും ടിക്കറ്റ് വാങ്ങാൻ ഉപയോഗിക്കുന്ന പണം ആവശ്യക്കാര്‍ക്ക് നൽകാമല്ലോ എന്നാണ് എനിക്ക് തോന്നാറുള്ളത്. എങ്കിലും ഇപ്പോൾ സമ്മാനം നേടിയതിൽ അതീവ സന്തോഷം തോന്നുന്നുണ്ടെന്നും റഈസു റഹ്മാൻ വ്യക്തമാക്കി.

പാവപ്പെട്ടവരെയും പണത്തിന് ആവശ്യം വരുന്നവരെയും സഹായിച്ചതിനുള്ള പ്രതി ഫലമാണ് തനിക്ക് ലഭിച്ചതെന്ന് 2005-ൽ ദുബായിലെത്തിയ ഈ 59-കാരൻ വിശ്വസി ക്കുന്നു. താൻ എല്ലാവരെയും തുല്യരായി കണ്ടുവെന്നും ദൈവത്തിന് ഹിതകരമായ കാര്യങ്ങളാണ് ചെയ്തിരുന്നതെന്നും സമൂഹത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്തതിൻ്റെ പ്രതിഫലമാണ് ലഭിച്ചതെന്നും ഇയാൾ പറഞ്ഞു. കൊൽക്കത്തയിൽ ജനിച്ച് ഡൽഹി യിൽ ജീവിച്ച താൻ ഒരിക്കലും പണത്തിന് പിന്നാലെ പോയിട്ടില്ലെന്നും പണത്തിന് തൻ്റെ സ്വഭാവം മാറ്റാൻ കഴിഞ്ഞിട്ടില്ലെന്നും റഈസുറഹ്മാൻ കൂട്ടിച്ചേര്‍ത്തു.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്ന സമയത്ത് മീറ്റിങിൽ പങ്കെടുക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ബിഗ് ടിക്കറ്റ് ഷോ തത്സമയം കാണാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കാറിൽ യാത്ര ചെയ്യുന്ന സമയത്താണ് ബിഗ് ടിക്കറ്റ് ഷോ അവതാരകരായ റിച്ചാര്‍ഡും ബൗച്ച്രയും ഇയാളെ വിളിക്കുന്നത്. ഫോണിലൂടെ റിച്ചാര്‍ഡിൻ്റെ ശബ്ദം മനസ്സിലായെ ങ്കിലും ശാന്തനായി കേട്ടു നിൽക്കുകയാണ് റഈസുറഹ്മാൻ ചെയ്തത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ലഭിച്ച കോടികൾ എന്തു ചെയ്യുമെന്ന ചോദ്യത്തിന് റഈസുറഹ്മാന് കൃത്യമായ ഉത്തരമുണ്ട്.

സമ്മാനം നേടിയ പണം താൻ തൻ്റെ ഭാര്യക്കും മക്കൾക്കും നൽകുമെന്നും തുക എന്ത് ചെയ്യണമെന്ന് അവര്‍ തീരുമാനിക്കട്ടെയെന്നുമാണ് ഈ ഇന്ത്യൻ പ്രവാസിയുടെ മറുപടി. താൻ ഇനിയും ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരുമെന്നാണ് റഈസുറഹ്മാൻ പറയുന്നത്. നിരവധി പ്രവാസികളാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വഴി യുഎഇയിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാറുള്ളത്. ഇതിന് മുമ്പും ഇന്ത്യയിൽ നിന്നുള്ളവർ ബിഗ് ടിക്കറ്റ് വഴി കോടിശ്വരൻമാരായി മാറിയിട്ടുണ്ട്.


Read Previous

ഖത്തർ വിസ സെന്ററിലെ നേത്ര പരിശോധന സേവനം ട്രാഫിക് വകുപ്പുമായി ബന്ധിപ്പിച്ചു; ഡ്രൈവര്‍ വിസയില്‍ ഖത്തറിലെത്തുന്നവര്‍ വീണ്ടും കണ്ണ് പരിശോധന നടത്തേണ്ടതില്ല: ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

Read Next

വിവിധ ലേലങ്ങളില്‍ പൗരന്‍മാര്‍ക്കെന്ന പോലെ രാജ്യത്തെ പ്രവാസികള്‍ക്കും പങ്കെടുക്കം; സുപ്രധാന തീരുമാനവുമായി സൗദി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »