മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ 23ന്; ചരിത്രം കുറിക്കാന്‍ നിര്‍മല സീതാരാമന്‍


ന്യൂഡൽഹി: മൂന്നാം മോഡി സർക്കാരിൻ്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാ രാമൻ ജൂലൈ 23ന് അവതരിപ്പിക്കും. ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെയാണ് ബജറ്റ് സമ്മേളനം. സർക്കാരിൻ്റെ ശുപാർശക്ക് രാഷ്ട്രപതി അംഗീകാരം നൽകി. ഫെബ്രുവരി ഒന്നിന് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റ് നിർമലാ സീതാരാമൻ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇടക്കാല ബജറ്റായിരുന്നതിനാൽ കാര്യമായ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നില്ല.

ആറ് സമ്പൂർണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റും ഉൾപ്പെടെ തുടർച്ചയായി ഏഴ് തവണ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നിർമലാ സീതാരാമൻ. മൊറാർജി ദേശയിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാണവർ. ബജറ്റിന് മുന്നോടിയായി വിവിധ മേഖലകളിലെ പ്രമുഖരുമായി ധനമന്ത്രി ചർച്ച നടത്തിയിരുന്നു. മൂന്നാം മോഡി സർക്കാരിൻ്റെ ‘വിക്ഷിത് ഭാരത്’ എന്ന വിഷൻ കേന്ദ്രീകരിച്ചായിരിക്കും ബജറ്റ് അവതര ണം എന്നാണ് സൂചന. ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളുടെ സൂചന പ്രധാനമന്ത്രിയും ധനമന്ത്രിയും നൽകിയിരുന്നു.

ഇടക്കാല ബജറ്റിൽ പതിവ് കീഴ്വഴക്കങ്ങൾ ഒന്നും മാറ്റിയിട്ടില്ലെങ്കിലും സമ്പൂർണ ബജറ്റിൽ പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. സാമൂഹിക ക്ഷേമവും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഉണ്ടാകുമെന്ന് ധനമന്ത്രി സൂചന നൽകിയിരുന്നു. കോർപ്പറേറ്റുകൾ മാത്രമല്ല കർഷകരും മധ്യവരുമാനക്കാരും ഒക്കെ ഏറെ പ്രതീക്ഷയോടെയാണ് ബജറ്റ് നോക്കിക്കാണുന്നത്. സാമ്പത്തിക രംഗത്തെ പ്രധാന പ്രഖ്യാപനങ്ങൾക്കൊപ്പം ചരിത്രപരമായ പല നടപടികളും പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും സൂചിപ്പിച്ചിരുന്നു.


Read Previous

വീരമൃത്യു വരിച്ച അഗ്‌നിവീറിന് ലഭിച്ചത് ഇന്‍ഷുറന്‍സ്, നഷ്ടപരിഹാരമല്ല’; വീണ്ടും കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

Read Next

അട്ടിമറിച്ച് സിംബാബ്‌വെ; ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »