ബോക്‌സോഫിസില്‍ കസറി ‘കല്‍ക്കി’: ആദ്യവാരം നേടിയത് 800 കോടി; കേരളത്തിൽ 350 തിയേറ്ററുകളിൽ പ്രദർശനം


ബോക്‌സോഫിസ് മികവിൽ പ്രഭാസ് – നാഗ് അശ്വിൻ ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’ യുടെ പ്രദർശനം രണ്ടാംവാരത്തിലേക്ക് കടക്കുന്നു. ആദ്യവാരത്തിൽ 800 കോടി ബോക്‌സോഫിസ് കലക്ഷൻ നേടിയ ചിത്രത്തിൻ്റെ കേരളത്തിൽ നിന്നുള്ള കലക്ഷൻ 20 കോടിയാണ്. വൈജയന്തി മൂവീസിൻ്റെ ബാനറിൽ അശ്വിനി ദത്ത് നിർമിച്ച കൽക്കി കേരളത്തിൽ വിതരണത്തിനെത്തിച്ചത് ദുൽഖർ സൽമാൻ്റെ ഉടമസ്ഥയിലുള്ള വേഫറർ ഫിലിംസാണ്.

മികച്ച പ്രേക്ഷക അഭിപ്രായത്തോടെ പ്രദർശനം തുടരുന്ന ചിത്രം കേരളത്തിൽ 350 സ്‌ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. മികച്ച സൗണ്ട് ട്രാക്കും തീ പാറുന്ന ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തി ദൃശ്യാവിഷ്‌കരിച്ച ചിത്രം സമാനതകളില്ലാത്ത തിയേറ്റർ എക്‌സ്‌പീരിയൻസാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. നിരൂപകർ ഉൾപ്പെടെ സിനിമ കണ്ട ഓരോ പ്രേക്ഷകനും സിനിമയെ വാനോളം പുകഴ്ത്തുന്നു.

ഇന്ത്യൻ മിത്തോളജിയും ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് ഭാവി കാലത്തെ കഥ പറയുന്ന സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’. കാശി, കോംപ്ലക്‌സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്‌ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്. 2024 ജൂൺ 27 ന് ആണ് ചിത്രം തിയേറ്റർ റിലീസ് ചെയ്‌തത്.

മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലകനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ ഭൈരവയായി പ്രഭാസ് എത്തുമ്പോൾ നായിക കഥാപാത്രമായ സുമതിയായി പ്രത്യക്ഷപ്പെടുന്നത് ദീപിക പദുക്കോണാണ്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ അശ്വത്ഥാമാവായി അമിതാഭ് ബച്ചനും യാസ്‌കിനായി കമൽ ഹാസനും ക്യാപ്റ്റനായി ദുൽഖർ സൽമാനും റോക്‌സിയായി ദിഷാ പടാനിയും എത്തി. പിആർഒ – ശബരി.


Read Previous

ക്ലാസില്‍ നിന്ന്‌ പുറത്താക്കി; അധ്യാപകനെ കുത്തി കൊലപ്പെടുത്തി വിദ്യാർഥി

Read Next

ഇഷ്‌ടമുള്ള ജോലി ലഭിക്കണോ ?; ഈ അഞ്ച് കാര്യങ്ങൾ ചെയ്‌തു നോക്കൂ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »