ബഷീർ സമസ്ത ജീവജാലങ്ങളെയും സൂക്ഷ്മതയോടെ നിരീക്ഷിച്ച എഴുത്തുകാരന്‍; മാങ്കോസ്റ്റിൻ ശ്രദ്ധേയം.


റിയാദ്: വൈക്കം മുഹമ്മദ് ബഷീർ ഓർമ ദിനത്തോടനുബന്ധിച്ചു റിയാദ് സിറ്റി കലാലയം സാംസ്‌കാരിക വേദി, മാങ്കോസ്റ്റിൻ എന്ന പേരിൽ സംഘടിപ്പിച്ച ചർച്ച സംഗമം ശ്രദ്ധേയമായി.

ബഷീറിയൻ സാഹിത്യം കാഴ്ചപാടുകൾ അവതരിപ്പിച്ചു കൊണ്ട് മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, സാമുഹ്യ പ്രവർത്തകൻ ഷാഫി മാസ്റ്റർ എന്നിവർ സംസാരിക്കുന്നു

എന്റെ ചിരിക്കകത്തെ ദുഃഖത്തിന്റെ മുഴക്കം അവർ കേൾക്കുന്നില്ല” -എന്ന അദ്ദേഹത്തിന്റെ നർമത്തിനകത്ത് വ്യക്തിയുടെയും സമൂഹത്തിന്റെയും വലിയ സങ്കടങ്ങളുണ്ടായിരുന്നു. തങ്ങൾക്ക് ചുറ്റുമുള്ള ലോകത്തെയും അതിലെ സമസ്ത ജീവജാലങ്ങളെയും സൂക്ഷ്മതയോടെ നിരീക്ഷിക്കുവാനുള്ള പാടവമാണ് എഴുത്തു കാർക്ക് ഉണ്ടായിരിക്കേണ്ട സവിശേഷതകളിൽ ഒന്ന്.

സമൂഹത്തിനു നേരെ സദാ കണ്ണും കാതും തുറന്നുവെച്ച്, ഭാവനാസമ്പന്നമായ തന്റെ മനസ്സിനെ ആകർഷിക്കുന്ന എന്തും സ്വംശീകരിച്ചാണ് ഓരോ കഥാപാത്രങ്ങളെയും അവർ സൃഷ്ടിക്കുന്നത്. അനുഭവ ത്തിന്റെയും ആഖ്യാനത്തിന്റെയും കാണാത്ത ലോകങ്ങൾ തന്റെ മാന്ത്രിക തൂലികയാൽ നമുക്ക് കാട്ടിത്തന്ന വിശ്വസാഹിത്യ കാരനാണ് വൈക്കം മുഹമ്മദ് ബഷീർ. വിട പറഞ്ഞിട്ട് മൂന്നു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും മലയാള സാഹിത്യ ത്തിന്റെ ഉമ്മറക്കോലായിൽ ബഷീർ ഒഴിച്ചിട്ട ചാരുകസേര ഇപ്പോഴും പകരക്കാ രനില്ലാതെ ഒഴിഞ്ഞു തന്നെ കിടക്കുന്നു.

ബഷീറിയൻ സാഹിത്യത്തിന്റെ സാമൂഹിക സ്വാധീനം, പ്രകൃതിയോടുള്ള ബഷീറിന്റെ കാഴ്ചപ്പാട്, ബഷീറിന്റ ദാർശനികത എന്നീ വിഷയങ്ങളിൽ യഥാക്രമം ജയൻ കൊടുങ്ങല്ലുര്‍, ഷാഫി മാസ്റ്റർ, ഷഫീക് സിദ്ധീഖി വണ്ടൂർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇബ്രാഹിം ബാദ്ഷ മോഡറേറ്റർ ആയി.

ബത്ഹ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി രിസാല സ്റ്റഡി സർക്കിൾ റിയാദ് സിറ്റി ചെയർമാൻ നൗഷാദ് സഖാഫി ഉദ്‌ഘാടനം ചെയ്തു. അബ്ദുൽ വാഹിദ് സഖാഫി സ്വാഗതവും ഇബ്രാഹിം റഫീഖ് നന്ദിയും പറഞ്ഞു.


Read Previous

“ഒരു പകൽസ്വപ്നം” കവിത മഞ്ജുള ശിവദാസ്‌

Read Next

സിംബാബ്‍വെയ്ക്കെതിരായ രണ്ടാം ട്വൻ്റി 20യിൽ ഇന്ത്യൻ തിരിച്ചുവരവ്; താരമായി അഭിഷേക് ശർമ്മ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »