മോ​ദി മോസ്ക്കോയിൽ; ദ്വിദിന റഷ്യന്‍ സന്ദര്‍ശനം


മോസ്ക്കോ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി. പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും തമ്മിൽ ചർച്ചകൾ നടക്കും. ഇന്ന് രാവിലെ പത്തരയ്ക്ക് ഡൽ​ഹിയിൽ നിന്നു പുറപ്പെട്ട അദ്ദേഹം 5.10ഓടെയാണ് മോസ്ക്കോയിൽ എത്തിയത്.

നാളെ നടക്കുന്ന 22ാം ഇന്ത്യ- റഷ്യ ഉച്ചകോടിക്കു മുന്നോടിയായി ഇന്ന് മോ​ദിക്ക് അത്താഴ വിരുന്നു നൽകും. മോസ്ക്കോയിലാണ് ഉച്ചകോടി. റഷ്യയുടെ ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഡെന്നിസ് മുൻടുറോവ് വിമാനത്താവളത്തിൽ മോദിയെ സ്വീകരിച്ചു. ​ഗാർഡ് ഓഫ് ഓണറിനു ശേഷം മോദിയെ ഹോട്ടലിലേക്ക് കൊണ്ടു പോയി. മോദി ക്കൊപ്പം ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും കാറിലുണ്ടായിരുന്നു. ഹോട്ടലിലെത്തിയ മോദിയെ റഷ്യയിലെ ഇന്ത്യൻ സമൂഹം സ്വീകരിച്ചു.

റഷ്യൻ സന്ദർശനത്തിനു പിന്നാലെ അദ്ദേഹം രണ്ട് ദിവസ സന്ദർശനത്തിനായി ഓസ്ട്രിയക്കും പോകുന്നുണ്ട്. 1983ൽ ഇന്ദിര ​ഗാന്ധിയാണ് ഓസ്ട്രിയ സന്ദർശിച്ച അവസാനത്തെ പ്രധാനമന്ത്രി.


Read Previous

സൗദിയിൽ നിക്ഷേപകർക്ക് വളരെ അനുകൂല സാഹചര്യം: എം എ യുസഫലി, റിയാദ് ലബാൻ സ്ക്വയറിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു

Read Next

പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി, തദ്ദേശ വാര്‍ഡ് വിഭജന ബില്ലില്‍ ഒപ്പു വെച്ച് ഗവര്‍ണര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »