പ്രവാസികളുടെ യാത്ര പ്രശ്നത്തിന് പരിഹാരം; എയർ കേരള യാഥാർഥ്യത്തിലേക്ക്; അടുത്ത വർഷം പറന്നുയരും


ദുബായ്: പ്രവാസി മലയാളികളുടെ ഏറെകാലത്തെ സ്വപ്നമായ എയർകേരള യാഥാർഥ്യ മാവുന്നു. പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ ഏവിയേഷന് സർവിസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻറെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചെന്ന് സെറ്റ്ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹ മ്മദ് യു.പി.സി വ്യക്തിമാക്കി. ദുബായിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര സർവിസ് തുടങ്ങുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻറെ അനുമതി ലഭിച്ചിരിക്കുന്നത്.

എയർകേരള യാഥാർഥ്യമാവുന്നതിലൂടെ കേരളത്തിൻറെ ടൂറിസം ട്രാവൽ രംഗത്തു ഒരുവിപ്ലവം തന്നെ ഉണ്ടാകുമെന്നും കേരള പ്രവാസികളുടെ വിമാനയാത്ര ക്ലേശങ്ങൾ വരും വർഷങ്ങളിൽ തന്നെ അറുതിവരുമെന്നും സെറ്റ്ഫ്ലൈ ഏവിയേഷൻ വൈ സ്ചെയർമാൻ അയ്യൂബ് കല്ലടപറഞ്ഞു. തുടക്കത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവിസ്. ഇതിനായി 3 എ.ടി.ആർ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. നിർമാതാക്കളിൽ നിന്ന് വിമാനങ്ങൾ നേരിട്ട് സ്വന്തമാക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്.

സ്ഥാപനത്തിലേക്ക് കേരളത്തിൽ നിന്നുള്ള വ്യോമയാന മേഖലയിൽ വൈദഗ്ധ്യമുള്ള വരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇത് മലയാളി പ്രവാസികൾക്ക് നൽകുന്ന ഒരു സമ്മാനം കൂടിയാണ്. കമ്പനി സി.ഇ.ഒ ഉൾപ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിർദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉചിതമായ സമയത്തു ഉണ്ടാവും.


Read Previous

ട്രംപിനെതിരെ ബൈഡനേക്കാള്‍ വിജയ സാധ്യത കമല ഹാരിസിനെന്ന് സര്‍വേകള്‍: സ്ഥാനാര്‍ഥി മാറ്റ ചര്‍ച്ചകള്‍ സജീവം; മാറില്ലെന്ന് ബൈഡന്‍

Read Next

ആയുഷ്മാന്‍ ഭാരതിന്റെ പരിരക്ഷ 10 ലക്ഷമായി ഉയര്‍ത്തിയേക്കും; 70 വയസ് കഴിഞ്ഞവരെയും സൗജന്യ പദ്ധതിയുടെ ഭാഗമാക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »