മുംബൈ: മുംബൈയിൽ കനത്തമഴ തുടരുന്നു. ഇതേത്തുടർന്ന് മുംബൈയിൽ നിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മുംബൈയിലും പൂനെയിലും മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

താനെ, റായ്ഗഡ് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിൽ ഇന്നും റെഡ് അലർ ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് പ്രധാന റോഡുകൾ പലതും വെള്ളത്തിലാണ്.
പലയിടത്തും വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. ഇന്നലെ ട്രെയിൻ സർവീസുകളും റദ്ദാക്കിയിരുന്നു. എന്നാൽ ഇന്ന് സർവീസുകൾ പുനസ്ഥാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഉയർന്ന തിരമാല ജാഗ്രതയും മുംബൈ തീരത്ത് നൽകിയിട്ടുണ്ട്.
- പാകിസ്ഥാനെ വിശ്വസിക്കരുത്, ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ: ബലൂച് ലിബറേഷന്‍ ആര്‍മി
- മിഡില്‍ ഈസ്റ്റിലേക്കുള്ള ചരിത്രപരമായ സന്ദർശനം, ട്രംപ് ഇന്നെത്തും വരവേൽക്കാനൊരുങ്ങി സൗദി തലസ്ഥാന നഗരം
- ദുബായ് ആരോഗ്യ വകുപ്പിനു കീഴില്‍ 15 വര്‍ഷത്തിലേറെ നഴ്സായി സേവനം ചെയ്തവര്‍ക്ക് ഗോള്‍ഡന്‍ വിസ
- ഇന്തോ-പാക് വെടിനിര്‍ത്തല്‍; ഹോട്ട് ലൈന്‍ വഴി ചര്‍ച്ച നടത്തി ഡിജിഎംഒമാര്‍, വെടിനിര്‍ത്തല്‍ ധാരണ തുടരും
- ഷിഫ മലയാളി സമാജം ആരോഗ്യ പരിരക്ഷ ക്യാമ്പ്; നിരവധി പേര് പ്രയോജനപെടുത്തി.