പാമ്പുകടികൊണ്ട് ജീവിതം പൊറുതിമുട്ടിയ ഒരു യുവാവിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ സൗരഗ്രാമത്തില് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെറും 35 ദിവസ ങ്ങള്‍ക്കിടെ ആറു പ്രാവശ്യമാണ് വികാസ് ദുബെ എന്ന ഇയാളെ പാമ്പ് കടിച്ചത്. ഒരോതവണ കടിയേല്‍ക്കുമ്പോഴും യുവാവ് ആശുപത്രിയില്‍ പോയി ചികിത്സ തേടും, ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വീണ്ടും പാമ്പ് കടിക്കും. ഇത് തുടര്‍സംഭവമായതോടെ എന്ത് ചെയ്യുമെന്നറിയാതെ നില്‍ക്കുകയാണ് ഈ യുവാവ്.

കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് വികാസിനെ ആദ്യമായി പാമ്പ് കടിച്ചത്. ഉറക്കത്തിനു ശേഷം കിടക്കയില്‍ നിന്ന് ഉണര്‍ന്നെണീറ്റ് വരുമ്പോഴായിരുന്നു ആദ്യത്തെ കടി. ഉടനെതന്നെ ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. തുടര്‍ന്ന് ജൂലൈ ആറുവരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ ആറു തവണയാണ് വികാസിനെ പാമ്പു കടിച്ചത്. നാലാം തവണയും പാമ്പ് കടിയേറ്റ് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഒരു ഉപദേശം കൊടുത്തു. വീട്ടില്‍ നിന്ന് മാറിനിന്ന് നോക്കൂ.
ഈ ഉപദേശപ്രകാരം ഒരു ബന്ധുവിന്റെ വീട്ടിലേക്ക് വികാസ് മാറി താമസമാരംഭിച്ചു. കഷ്ടകാലം അവിടെയുമെത്തി. രാധാനഗറിലുള്ള ആ വീട്ടില്‍ വച്ച് വീണ്ടും വികാസി നെ പാമ്പ് കടിച്ചു. തുടര്‍ന്ന് വികാസിനെ രക്ഷിതാക്കള്‍ തിരികെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. വീട്ടിലെത്തി, തൊട്ടുപിന്നാലെ വീണ്ടും പാമ്പ് കടിയേറ്റു. യുവാവിന്റെ ആരോഗ്യനില വഷളാകുകയും ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടതായും വന്നു. ഇനി എന്തുചെയ്യണമെന്നാറിയാതെ വിഷമിക്കുകയാണ് യുവാവും കുടുംബവും.
കൗതുകകരമായ മറ്റൊരുകാര്യം എല്ലായ്പ്പോഴും പാമ്പുകടിയേറ്റത് ഒരു ശനിയാഴ്ചയോ ഞായറാഴ്ചയോ ആണ്. ഓരോ തവണയും കടിക്കുന്നതിന് മുമ്പ് തനിക്ക് ഒരു സൂചന തോന്നുമായിരുന്നഒവെന്നും വികാസ് ദുബെ കുറിച്ചു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കുകൾ പ്രകാരം, ആഗോളതലത്തില്‍ പാമ്പുകടിയേറ്റ സംഭവങ്ങൾ ഏകദേശം 5.4 ദശലക്ഷമാണ്