തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ ശനിയാഴ്ച്ച രാത്രി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ ഒളിച്ചിരുന്നത് പ്രദേശവാസികളുടെ അലമാരികളില്‍ തീര്‍ത്ത രഹസ്യ അറയില്‍. ഉദ്യോഗസ്ഥര്‍ പറഞ്ഞത് ചിന്നിഗ്രാമില്‍ ഫ്രിസാല്‍ മേഖലയി ല്‍ അലമാരകള്‍ക്കുള്ളില്‍ ഭീകരര്‍ ഒരു ബങ്കര്‍ തന്നെ തീര്‍ത്തിരുന്നുവെന്നാണ്.

അലമാരയുടെ വാതില്‍ തുറന്നാല്‍ രഹസ്യഅറകളിലേക്ക് പ്രവേശിക്കാനായി സാധിക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം. ഒരാള്‍ക്ക് കഷ്ടിച്ച് കയറി പോകാന്‍ സാധിക്കും. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ശനിയാഴ്ച്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് രണ്ട് സൈനികരും ആറ് ഭീകരരുമാണ്.
അലമാരകളില്‍ ആളുകള്‍ക്ക് ഒളിച്ചിരിക്കാന്‍ കഴിയുന്ന രീതിയില്‍ പ്രത്യേകം നിര്‍മിച്ച അറകളിലാണ് ഭീകരര്‍ ഉണ്ടായിരുന്നത്. ദേശീയപാതയില്‍നിന്ന് അകലെ കുല്‍ഗാമി ന്റെ ഉള്‍പ്രദേശങ്ങളിലായിരുന്നു ഏറ്റുമുട്ടല്‍. ഇവിടെ പൊലീസും സുരക്ഷാ ഉദ്യോഗ സ്ഥരും നിരീക്ഷണം ശക്തമാക്കി. കൊല്ലപ്പെട്ട ഭീകരര്‍ എല്ലാവരും ഹിസ്ബുല്‍ മുജാഹി ദീന്‍ സംഘടനയുടെ ഭാഗമാണ്. അതിലൊരാള്‍ സംഘടനയുടെ ഡിവിഷന്‍ കമാന്‍ഡര്‍ അഹമ്മദ് ബട്ടാണ്,’ ഡിജിപി ആര്‍.എസ്.സ്വയിന്‍ പറഞ്ഞു.