ഞങ്ങൾ തിരിച്ചു വരും, പൂർണ വിശ്വാസമുണ്ടെന്ന് സുനിത വില്യംസും ബുച്ച് വിൽമോറും; മടക്ക യാത്ര ജൂലൈ അവസാനത്തോടെയെന്ന് നാസ


ന്യൂയോർക്ക് : ബോയിങ് സ്റ്റാർലൈനറിൽ എത്രയും വേഗം തിരികെ മടങ്ങാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ബഹിരാകാശ യാത്രികരായ സുനിത വില്ല്യംസും ബുച്ച് വിൽമോറും. ബഹിരാകാശ നിലയത്തിൽ നിന്ന് നടത്തിയ സംവാദത്തിനിടെയാണ് മടക്ക യാത്ര സംബന്ധിച്ച് തങ്ങൾ ശുഭാപ്തി വിശ്വാസത്തിലാണെന്ന് ഇരുവരും പറഞ്ഞത്. സ്റ്റാർലൈനർ ടീമിലും സ്‌പേസ്ഷിപ്പിലും ഇപ്പോഴും വിശ്വാസമുണ്ടോ എന്ന ചോദ്യ ത്തിന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നായിരുന്നു മിഷൻ കമാൻഡർ കൂടിയായ ബുച്ച് വിൽമോറിന്റെ മറുപടി. തിരികെയുള്ള യാത്രയെക്കുറിച്ച് നല്ല ചിന്ത മാത്രമേ ഉള്ളു എന്നും, തങ്ങൾക്ക് യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ലെന്ന് സുനിത വില്ല്യസും പ്രതികരിച്ചു.

വിവിധ പരീക്ഷണങ്ങൾ നടത്തിക്കൊണ്ട് ഐഎസ്എസിൽ സമയം ചെലവഴിക്കുന്നത് തങ്ങൾ ആസ്വദിക്കുകയാണെന്നും ഇവർ പറയുന്നു. ഐഎസ്എസിൽ ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായാൽ സുരക്ഷിത ഇടമായി സ്റ്റാർലൈനറിനെ മാറ്റുന്ന കാര്യവും ഇവർ പരിശോധിച്ചു. നാല് പേരോളം സ്റ്റാർലൈനറിന്റെ ഉള്ളിൽ തുടർന്നാൽ ഇതിന്റെ ലൈഫ് സപ്പോർട്ട് എപ്രകാരം പ്രവർത്തിക്കുമെന്നും സംഘം പരിശോധിച്ചു.

ജൂൺ അഞ്ചാം തിയതി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച ഇവർ കഴിഞ്ഞ ഒരു മാസത്തിലധികമായി ഐഎസ്എസിൽ തന്നെ തുടരുകയാണ്. ഒരാഴ്ചയ്‌ക്ക് ശേഷം ഭൂമിയിലേക്കുള്ള മടക്ക യാത്ര നിശ്ചയിച്ചിരുന്നുവെങ്കിലും സാങ്കേ തിക തകരാറുകളെ തുടർന്ന് യാത്ര നീട്ടിവയ്‌ക്കുകയായിരുന്നു. ത്രസ്റ്ററിന്റെ തകരാറു കളും ഹീലിയം ചോർച്ചയും കാരണമാണ് മടക്കയാത്രയിൽ തടസ്സം നേരിട്ടത്. തിരിച്ച് വരവ് സംബന്ധിച്ച് അന്തിമ തിയതി ആയിട്ടില്ലെങ്കിലും ജൂലൈ അവസാനത്തോടെ തന്നെ ഇരുവരേയും തിരികെ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നാസ അധികൃതർ വ്യക്തമാക്കി.


Read Previous

കോപ്പ അമേരിക്ക: ഉറുഗ്വെയെ വീഴ്ത്തി കൊളംബിയ ഫൈനലില്‍

Read Next

സൗദി എയർലൈൻസ് വിമാനത്തിന്റെ ടയറിന് തീപിടിച്ചു; അടിയന്തര ലാൻഡിംഗ്, യാത്രക്കാരെ പുറത്തിറക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »