വന്ധ്യത, മാനസിക രോഗങ്ങള്‍: ചികിത്സയുടെ പേരില്‍ തട്ടിപ്പ്; സൗദിയില്‍ അനധികൃത ക്ലിനിക്കിനെതിരേ നടപടി, വ്യാജ ഡോക്ടര്‍ പിടിയില്‍


ജിദ്ദ: വന്ധ്യത, മാനസിക രോഗങ്ങള്‍ എന്നിവ ചികിത്സിക്കുമെന്ന വ്യാജ അവകാശവാദവുമായി ദുര്‍ബലരായ രോഗികളെ ചൂഷണം ചെയ്ത അനധികൃത ക്ലിനിക്കിനെതിരേ നടപടി സ്വീകരിച്ച് സൗദി ആരോഗ്യ മന്ത്രാലയം. മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച്, ക്ലിനിക്ക് നടത്തിയിരുന്ന വ്യാജ ഡോക്ടറെ പിടികൂടിയതായി മന്ത്രാലയം അറിയിച്ചു. കരാര്‍ ഓഫീസ് എന്ന വ്യാജേന ജിദ്ദയിലെ ലൈസന്‍സില്ലാത്ത കെട്ടിടത്തിലാണ് പ്രതികള്‍ അനധികൃത ക്ലിനിക്ക് നടത്തിയിരുന്നത്.

ചികിത്സാ സൗകര്യങ്ങളോ സുരക്ഷാ മുന്‍കരുതലുകളോ ഒന്നുമില്ലാത്ത ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതുമായ രീതി യില്‍ വന്ധ്യതാ ചികിത്സ ഉള്‍പ്പെടെയുള്ള വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ച് ക്ലിനിക്കില്‍ രോഗികളെ ചികിത്സിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാന ത്തിലായിരുന്നു നടപടി. മെഡിക്കല്‍ പ്രൊഫഷനിലെ ഗുരുതരമായ വീഴ്ചകള്‍ക്ക് ഡോക്ടറുടെ രജിസ്‌ട്രേഷന്‍ നേരത്തേ റദ്ദാക്കിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ക്ലിനിക്കില്‍ നിന്ന് കാലഹരണപ്പെട്ട മരുന്നുകള്‍, മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍, സുരക്ഷിതമല്ലാത്ത മെഡിക്കല്‍ വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു.

പോലിസ് അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരേ ആരോഗ്യ തൊഴില്‍ നിയമത്തിലെയും അസിസ്റ്റഡ് റീപ്രൊഡക്ഷന്‍, ഭ്രൂണങ്ങള്‍, വന്ധ്യതാ ചികിത്സ എന്നിവ സംബന്ധിച്ച നിയമങ്ങളിലെയും വിവിധ വകുപ്പുകള്‍ ഉപയോഗിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷം വരെ തടവും അരലക്ഷം സൗദി റിയാല്‍ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വ്യാജ ഡോക്ടര്‍ക്കു പുറമെ, നിയമവിരുദ്ധ ക്ലിനിക്ക് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ഉടമക്കെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്. ക്ലിനിക്കിന്റെ നടത്തിപ്പില്‍ ഉള്‍പ്പെട്ട മറ്റുള്ളരെ കണ്ടെത്താനുള്ള അന്വേഷങ്ങള്‍ തുടരുകയാണ്.

ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകരുതെന്നും ലൈസന്‍സുള്ള പ്രാക്ടീഷണര്‍മാരില്‍ നിന്നും സൗകര്യങ്ങളില്‍ നിന്നും മാത്രം ആരോഗ്യ സേവനങ്ങള്‍ തേടണമെന്നും മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു. ഇത്തരം നിയമലം ഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 937 എന്ന നമ്പറില്‍ ഹെല്‍ത്ത് കോള്‍ സെന്റലേക്ക് അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

അതിനിടെ, റിയാദില്‍ നഴ്‌സായി ആള്‍മാറാട്ടം നടത്തിയതിന് ഒരു സൗദി പൗരനെ തിരെ പോലിസ് കുറ്റം ചുമത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ യൂണിഫോം ധരിച്ചും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചും നഴ്സായി വ്യാജവേഷം കെട്ടി ഇയാള്‍ ആശുപത്രികളില്‍ കയറിയതായി അന്വേഷണത്തില്‍ കണ്ടെത്തി.


Read Previous

‘ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് പേടി കൊണ്ട്’; പ്രതിപക്ഷ നേതാവ് വന്നാല്‍ പല യാഥാര്‍ത്ഥ്യങ്ങളും തുറന്ന് പറയുമെന്ന് ചാണ്ടി ഉമ്മന്‍

Read Next

മൂന്നു രോഗികള്‍ക്ക് പുതുജീവന്‍ നല്‍കി റിയാദ് കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ മെഡിക്കല്‍; 24 മണിക്കൂറിനിടെ മൂന്നു രോഗികളുടെ ഹൃദയം മാറ്റിവെച്ചു അബുദാബിയിൽനിന്നും ജിദ്ദയിൽനിന്നും ഹൃദയങ്ങൾ റിയാദിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »