ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനകളില്‍ 20,000 ലേറെ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം നാലു മുതല്‍ പത്തു വരെയുള്ള ദിവസങ്ങളില്‍ 12,460 ഇഖാമ നിയമ ലംഘകരും 5,400 നുഴഞ്ഞുകയറ്റക്കാരും 2,233 തൊഴില്‍ നിയമ ലംഘകരും അടക്കം ആകെ 20,093 നിയമ ലംഘകരാണ് പിടിയാലയത്.

ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 1,737 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തില്‍ 42 ശതമാനം പേര്‍ യെമനികളും 57 ശതമാനം പേര്‍ എത്യോപ്യക്കാരും ഒരു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്. ഒരാഴ്ചക്കിടെ അതിര്‍ ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 49 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി.
ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കിയ 16 പേരെയും ഏഴു ദിവസത്തിനിടെ അറസ്റ്റ് ചെയ്തു. നിലവില്‍ വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 19,841 നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇക്കൂട്ടത്തില്‍ 18,209 പേര്‍ പുരുഷന്മാരും 1,632 പേര്‍ വനിതകളുമാണ്.
