കുവൈറ്റിൽ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിൽ; വൈദ്യുതി ചാർജ് വർധിപ്പിക്കാൻ ആലോചന


കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ശക്തമായ ചൂട് തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ രാജ്യത്ത് 17,360 മെഗാവാട്ട് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലോഡാണ്. കഴിഞ്ഞ വ്യാഴാഴ്ച രേഖപ്പെടുത്തിയ 17,120 മെഗാവാട്ടായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും ഉയര്‍ന്ന ലോഡ്.

അതേസമയം, ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചനയില്ലെ ങ്കിലും വൈദ്യുതി ഉപയോഗം കുതിച്ചുയരുന്ന സാഹചര്യത്തില്‍ അതിന്റെ ഉപഭോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ആലോചനയു ണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ടോക്കിയോയില്‍ നടന്ന അറബ് ജാപ്പനീസ് ഇക്കണോമിക് ഫോറത്തിന്റെ അഞ്ചാം സെഷനില്‍ രാജ്യത്തിന്റെ വൈദ്യുതി പ്രതിസന്ധിയെ നേരിടാനുള്ള ദീര്‍ഘ കാല പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അടുത്ത ദശകത്തില്‍ മൊത്തം ഉല്‍പ്പാദിപ്പി ക്കുന്ന ഊര്‍ജത്തിന്റെ ശതമാനം നിലവിലുള്ളതിന്റെ 30 ശതമാനമായി ഉയര്‍ത്താനാണ് പദ്ധതിയിടുന്നതെന്ന് കുവൈറ്റിലെ വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രി ഡോ. മഹമൂദ് ബുഷെഹ്രി പറഞ്ഞു. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് പുനരുപയോഗിക്കാ വുന്നതും ശുദ്ധവുമായ ഊര്‍ജ്ജം ഉപയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

ഇലക്ട്രിസിറ്റി ഗ്രിഡുകളുടെ സുരക്ഷ, മാനേജ്മെന്റ്, എനര്‍ജി സ്റ്റോറേജ് സ്റ്റേഷനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യകളും നവീ കരിക്കാനും ശ്രമമുണ്ട്. സ്വദേശികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതി നായി പുനരുപയോഗ ഊര്‍ജ സാങ്കേതികവിദ്യകള്‍ പ്രാദേശികവല്‍ക്കരിക്കുന്നതിലും കുവൈറ്റിന് താല്‍പ്പര്യമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.


Read Previous

ദോഡ ഏറ്റുമുട്ടലില്‍ നാല് ജവാന്മാര്‍ക്ക് വീരമൃത്യു: ബിജെപിയുടെ തെറ്റായ നയങ്ങളുടെ ഭാരം പേറുന്നത് രാജ്യത്തെ സൈനികരും അവരുടെ കുടുംബങ്ങളും; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Read Next

രണ്ട് ദിവസത്തെ വൈദ്യുതി മുടക്കം; ഒരു ലക്ഷത്തിലധികം പേര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »