കേളി കുടുംബ സഹായ ഫണ്ട് കൈമാറി


റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയ മുറുജ് യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ സുദീപിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി. മലപ്പുറം ജില്ലയിൽ നിലമ്പൂർ ചുങ്കത്തറ കമ്പകല്ലിലെ സുദീപിന്റെ വീട്ടിൽ നടന്ന പരിപാടിയിൽ സിപിഐഎം എടക്കര ഏരിയ സെക്രട്ടറി ടി.രവീന്ദ്രൻ കുടുംബത്തിന് ഫണ്ട് കൈമാറി. വഴിക്കടവ് ലോക്കൽ സെക്രട്ടറി എ ടി അലി അധ്യക്ഷനായി.

റിയാദിൽ എക്സിറ്റ് എട്ടിനടുത്ത് വാഹനങ്ങളുടെ എൻജിൻ ഓയിൽ മാറ്റുന്ന ഷോപ്പ് നടത്തുകയായിരുന്ന സുദീപൻ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ
റിയാദിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരണപ്പെടുകയായിരുന്നു.

കേളി രക്ഷാധികാരി സമിതിയംഗം സുരേന്ദ്രൻ കൂട്ടായി, പ്രവാസി സംഘം എടക്കര ഏരിയ സെക്രട്ടറി കരീം പോത്തുകല്ല്, പി.സി. നാഗൻ, അനിൽ മാമങ്കര എന്നിവർ സംസാരിച്ചു. ,കേളി പ്രവർത്തകരായ രാജേഷ് ചാലിയാർ, ഷഫീക്ക് അങ്ങാടിപ്പുറം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കേളി മുൻ സെക്രട്ടറിമാരായ ഷൗക്കത്ത് നിലമ്പൂർ സ്വാഗതവും, റഷീദ് മേലേതിൽ നന്ദിയും പറഞ്ഞു- – – – – – – – –


Read Previous

ഇരു വൃക്കകളും തകരാറിലായ യു പി സ്വദേശിക്ക് തുണയായി കേളി.

Read Next

ഫൊക്കാന സാഹിത്യ ആചാര്യ പുരസ്കാരം പ്രൊഫ. കോശി തലയ്ക്കലിന്; ഫൊക്കാന കൺവെൻഷനിൽ അവാർഡ് സമ്മാനിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »