അപൂർവ വൈറസ്; ഗുജറാത്തിൽ കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു


ഗുജറാത്തിൽ അപൂർവ വൈറസ് ബാധ ബാധിച്ച് കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു. 15 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ചാന്തിപുര വൈറസ് ബാധിച്ച് ഒരാഴ്ചക്കിടെയാണ് 8 പേർ മരിച്ചത്. ഗുജറാത്തിൽ അതീവ ജാഗ്രത നിർദേശം നൽകി. രാജസ്ഥാനിൽ നിന്ന് രണ്ട് രോഗികളും മധ്യപ്രദേശിൽ നിന്ന് ഒരാളും ചികിത്സ തേടിയതായി ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ പറഞ്ഞു.

കഴിഞ്ഞയാഴ്ച സബർകാന്ത ജില്ലയിലെ ഹിമത്‌നഗറിലെ സിവിൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധർ ചന്ദിപുര വൈറസാണ് നാല് കുട്ടികളുടെ മരണത്തിന് കാരണമായ തെന്ന് തിരിച്ചറിഞ്ഞതോടെയാണ് വ്യാപനത്തിൽ ആശങ്കയുണ്ടാക്കാൻ തുടങ്ങിയത്. ഇവരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്കായി പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) അയച്ചു. ഇതിന് ശേഷം സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന നാല് കുട്ടികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈറസിനെക്കുറിച്ചു പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. ശക്തമായ പനി, മസ്തിഷ്കജ്വരം എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ എന്നിവയാണ് രോഗം പരത്തുന്നത്.


Read Previous

93 രാജ്യങ്ങളിൽനിന്നുള്ളവർക്ക് വീസരഹിത പ്രവേശനം അനുവദിച്ച് തായ്ലൻഡ്

Read Next

മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പുകടിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »