ഉദയനിധി സ്റ്റാലിൻ ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക്


ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദനിധി സ്റ്റാലിൻ ഉപ മുഖ്യമന്ത്രിയാകുമെന്നു റിപ്പോർട്ടുകൾ. ഓ​ഗസ്റ്റ് 22നു മുൻപ് അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ യുവജനക്ഷേമം, കായിക വകുപ്പുകളുടെ മന്ത്രിയാണ് ഉദയനിധി.

കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009ൽ ലോക്സഭാ തെര‍ഞ്ഞെടുപ്പിനു പിന്നാലെ എംകെ സ്റ്റാലിനെ ഉപ മുഖ്യമന്ത്രിയാക്കിയിരുന്നു. സ്റ്റാലിന്റെ വഴിയിൽ തന്നെ ഉദയനിധിക്കും അവസരമൊരുങ്ങുകയാണ്.

സർക്കാരിൽ ആധിപത്യം ഉറപ്പിക്കാനും ഭരണത്തിൽ സ്റ്റാലിനെ സഹായിക്കാനുമാണ് സ്ഥാനക്കയറ്റമെന്നും റിപ്പോർട്ടുകൾ പറയുന്നു. 2026ൽ നടക്കുന്ന നിയമസഭാ തെര ഞ്ഞെടുപ്പിൽ ഡിഎംകെയുടെ പ്രധാന മുഖമായി ഉദനയനിധിയെ മാറ്റാനും പാർട്ടി ലക്ഷ്യമിടുന്നു.

നേരത്തെ തന്നെ ഉദയനിധി ഉപ മുഖ്യമന്ത്രിയാകുമെന്നു അഭ്യാഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സ്റ്റാലിൻ അന്ന് റിപ്പോർട്ടുകൾ തള്ളി. സ്റ്റാലിൻ ഓ​ഗസ്റ്റ് 22നു അമേരിക്കയിലേ ക്കു പോകും. അതിനു മുൻപായി തന്നെ ഉദയനിധി ഉപ മുഖ്യമന്ത്രി സ്ഥാനത്തെത്തു മെന്നാണ് വിവരം.


Read Previous

ചിലർക്ക് ഭ​ഗവാൻ ആ​കാൻ ആ​ഗ്രഹം’- മോ​ദിക്കെതിരെ മോഹൻ ഭാ​ഗവതിന്‍റെ ഒളിയമ്പ്

Read Next

അതിതീവ്ര മഴയ്ക്ക് സാധ്യത: വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »