റിയാദ് : ഓ ഐ സി സി മലപ്പുറം ജില്ലാ പ്രസിഡൻ്റായി തിരഞ്ഞെടുക്ക പെട്ട സിദ്ദീഖ് കല്ലൂപറമ്പന് മലപ്പുറം ഡി സി സി ഓഫീസില്‍ സ്വീകരണം നല്‍കി ഡി സി സി പ്രസിഡൻ്റ് വി എസ് ജോയി ഷാൾ അണിയിച്ചാണ് സ്വീകരിച്ചത് ഡി സി സി ജനറല്‍ :സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ. മറ്റു ഭാരവാഹികൾ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മലപ്പുറം സ്വദേശിയും ‘ റിയാദ് ഓ ഐ സി സി സെട്രൽ കമ്മിറ്റി പ്രസിഡണ്ട് ആയ അബ്ദുള്ള വല്ലാഞ്ചിറ. സെട്രൽ കമ്മിറ്റി ജന:സെക്രട്ടറി സെക്കീർ ധാനത്ത്. റിയാദ് ഓ ഐ സി സി വനിതാ വിഭാഗം ട്രഷറർ സൈഫുന്നീസാ. തുടങ്ങിയവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ അഞ്ചു മാസം മുന്‍പാണ് റിയാദ് ഓ ഐ സി സി ജില്ലാ കമ്മറ്റികളും സെന്‍ട്രല്‍ കമ്മറ്റിയും നിലവില്‍ വന്നത്. മെമ്പര്‍ ഷിപ് ചേര്‍ത്തി സമവായത്തിലൂടെയാണ് കമ്മറ്റികള്‍ അധികാരത്തില്‍ വന്നാത്. മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാര്‍ട്ടി അംഗങ്ങളെ ചേര്‍ത്തും മാത്രമല്ല കോണ്‍ഗ്രസ് സ്ഥാപകദിനത്തില്‍ കെ പി സി സി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 138 ചലഞ്ച് ക്യാമ്പയിനില്‍ റിയാദ് ഓ ഐ സി സി ഘടകത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകളെ പങ്കാളിയാക്കിയതും സിദ്ധീക്ക് കല്ലൂപറമ്പന്‍ ആയിരുന്നു. ആദരവ് ചടങ്ങില്‍ ഈ കാര്യങ്ങള്‍ ഡി സി സി പ്രസിഡണ്ട് എടുത്തു പറഞ്ഞ് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.