മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന കോപ്പ അമേരിക്ക കലാശ പോരാട്ടത്തിൽ ശക്തരായ കൊളംബിയയെ തകര്‍ത്ത് തുടര്‍ച്ചയായി രണ്ടാംതവണയും കോപ്പ അമേരിക്ക കിരീടം നേടി അര്‍ജന്റീന ടീമിന്റെ ആരാധകർ ആഘോഷിച്ചു.

റിയാദ് ടാക്കിസിന്റെ നേതൃത്വത്തിൽ ഹറാജ് അൽ മദീന ഹൈപ്പർ മാർക്കറ്റിൽ നടത്തിയ വിജയാഘോഷപരിപാടിയിൽ നിരവധി അർജന്റീനൻ ആരാധകർ പങ്കെടുത്തു. മേളം റിയാദ് ടാക്കിസ് ടീമിന്റെ ചെണ്ടമേളവും , അർജന്റീനൻ ജഴ്‌സി ധരിച്ചെത്തിയ ആരാധകർ പാട്ടുപാടിയും നൃത്തം വച്ചും കേക്ക് മുറിച്ചും ടീമംഗങ്ങളുടെ പോസ്റ്റർ ഉയര്‍ത്തിയും പരിപാടി കൊഴുപ്പിച്ചു.
കോപ്പ, ലോകകപ്പ്, ഫൈനലിസിമ കിരീടങ്ങള്‍ക്കുശേഷം അര്‍ജന്റീനയ്ക്ക് ലഭിക്കുന്ന നാലാംകിരീടമാണിതെന്നും ഈ വിജയവഴി താണ്ടുവാൻ പരിശ്രമിക്കുന്ന ടീം കോച്ച് ഉൾപ്പെടെയുള്ള മുഴുവൻ സ്റ്റാഫുകൾക്കും അഭിനന്ദനങ്ങൾ നേർന്നു
ദേശീയടീമിലെ തന്റെ സഹതാരങ്ങളായ ,ഇനി ചിലപ്പോൾ മറ്റൊരു അന്താരാഷ്ട്ര മത്സരം കളിക്കാൻ സാധ്യതയില്ലാത്ത എയ്ഞ്ചൽ ഡി മരിയയെയും , നിക്കോളാസ് ഒട്ടാമെൻഡിയെയും മെസ്സി കൂടെക്കൂട്ടി , മൂവരുംചേർന്ന് കോപ്പ അമേരിക്ക കിരീടം ഏറ്റുവാങ്ങിയത് ക്യാപ്റ്റൻ എന്ന നിലയിലെ അദ്ദേഹത്തിന്റെ മഹത്വവും ഫുടബോളിന്റെ സൗന്ദര്യവും വർധിച്ചെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു .
ആഘോഷച്ചടങ്ങ് റിയാദ് ടാക്കിസ് രക്ഷാധികാരി അലി ആലുവ ഉത്ഘാടനം ചെയ്തു , റോസൈസ് ഗ്രൂപ്പ് എം ഡി നാസിൽ റോസൈസ് സ്വാഗതം പറഞ്ഞു , റഷീദ് അൽ മദീന , റമീസ് ഫോൺ ഹൗസ് , നൂറ കാർഗോ എം ഡി ബിനോയ് , ഐ യു എസ് മൊബൈൽ പ്രതിനിധി ഉസ്മാൻ , സാമൂഹിക പ്രവർത്തകൻ സലിം ആർത്തിയിൽ , റിയാദ് ടാകീസ് പ്രതിനിധികളായ ഡൊമിനിക് സാവിയോ , സലാം പെരുമ്പാവൂർ , ഷമീർ കല്ലിങ്കൽ , കബീർ പട്ടാമ്പി , ഉമറലി അക്ബർ , എന്നിവർ സംസാരിച്ചു .
ഹരി കായംകുളം നന്ദി പറഞ്ഞു ,
റാഷിദ് ഫോൺ ഹൗസ് , ഷൈജു പച്ച , ഫൈസൽ തമ്പലക്കോടൻ , ഫാറൂഖ് കോവൽ , ഖാലിദ് വല്ലിയോട് എന്നിവർ ചേർന്ന് കെയ്ക്ക് മുറിച്ചു .സജീർ സമദ് , എൽദോ വയനാട് ,സനു മാവേലിക്കര , നൗഫൽ , ഷിജു ബഷീർ , അൻവർ സാദത് , റിജോഷ് കടലുണ്ടി , റഷീദ് , ഉനൈസ് നങ്കൂത്ത് , ഉണ്ണി , ഹരീഷ് , വിജയൻ കായംകുളം , സൈദാലി , അശോക് കൃഷ്ണ , പ്രദീപ് , സനൂപ്, സജീവ് , ഫാരിസ് , ബാദുഷ, സെയ്‌തു, സിദാൻ ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് യൂറോ കപ്പ് , കോപ്പ അമേരിക്ക ഫുടബോൾ മത്സരം തത്സമയ സംപ്രേക്ഷണ സമയങ്ങളിലെ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.