നാട്ടിൽ നിന്ന് തിരിച്ചെത്തിയത് ഇന്നലെ; കുവൈത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം


കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. ​ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശിക ളായ മുളയ്ക്കല്‍ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് ശ്വാസംമുട്ടി മരിച്ചത്. നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്.

എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെ ന്നാണ് വിവരം. എസിയിലെ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്. അബ്ബാസിയയി ലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖല കൂടിയാണിത്.


Read Previous

പ്രിയപ്പെട്ട മുഖ്യമന്ത്രി, അങ്ങെടുത്തത് ധീരമായ നിലപാട്; സഹായങ്ങള്‍ ഞങ്ങള്‍ മറക്കില്ല; ചാണ്ടി ഉമ്മന്‍

Read Next

സോളാർ ഞങ്ങളുടെ കുടുംബത്തെ തകർത്ത കാര്യമാണ്, ഹൃദയത്തെ തകർത്തു കളഞ്ഞു. ഒരാളെയും സഹതാപവുമായി കണ്ടില്ല’ സോളാർ വിഷയം വന്നപ്പോൾ ഉമ്മൻ ചാണ്ടിയോട് ഒരുകാര്യം ചോദിക്കേണ്ടിവന്നു, അതോർത്ത് ഇന്നും എനിക്ക് വിഷമമുണ്ട്; മറിയാമ്മ ഉമ്മൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »