അബുദാബി: രാജ്യത്ത് കനത്ത മഴയും ചൂടും മാറി മാറി വരുന്നതിനിടെ യുഎഇയിൽ ചെറു സസ്‌തനികളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. പ്രദേശത്ത് അണ്ണാനുകളുടെ എണ്ണം വർദ്ധിക്കുന്നതായാണ് പ്രവാസികളടക്കമുള്ള യുഎഇ നിവാസികൾ പരാതിപ്പെടു ന്നത്. അണ്ണാനുകൾ വീട്ടുപകരണങ്ങളും കൃഷിയും നശിപ്പിക്കുന്നുവെന്നും ഇതിന് അധികൃതർ ഉടനടി പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

അണ്ണാനുകളെ തുരത്താനുള്ള മാർഗം നിർദേശിക്കുന്നതിനായി ആരോഗ്യവകുപ്പി നെയും പരിസ്ഥിതി അധികൃതരെയും സമീപിക്കുകയാണ് പ്രദേശവാസികൾ. അണ്ണാനുകളെ അകറ്റാൻ കൃഷിടങ്ങളിൽ നോക്കുകുത്തികൾ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. അണ്ണാനുകളെ പിടികൂടി വിജനമായ പ്രദേശത്തും മരുഭൂമിയിലും മറ്റും ഉപേക്ഷിക്കാൻ ചിലർ പശതേച്ച ബോർഡുകളും ഉപയോഗിക്കുന്നുണ്ട്. എന്നാൽ അണ്ണാനുകൾ രാജ്യത്ത് എവിടെനിന്നാണ് എത്തിയതെന്ന് അറിയില്ലെന്നും പ്രദേശവാസികൾ പറയുന്നു.
അണ്ണാനുകളുടെ വിസർജ്യത്തിൽ നിന്നും മൂത്രത്തിൽ നിന്നുമെല്ലാം രോഗം പരക്കാനു ള്ള സാദ്ധ്യതയുള്ളതിനാൽ ഭീതിയിലാണെന്ന് ചില പ്രവാസികൾ പറഞ്ഞു. ആഹാരസാ ധനങ്ങളും വെള്ളവുമെല്ലാം വൃത്തിയായി അടച്ചുവച്ചതിനുശേഷം മാത്രം ഉപയോഗിക്കു കയെന്നും ഇവർ പറയുന്നു. ചിലർ അണ്ണാനിൽ നിന്ന് കൃഷി സംരക്ഷിക്കാൻ കുരുമുളക് സ്‌പ്രേയും ഉപയോഗിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ മാത്രമാണ് എലി ശല്യമെങ്കിൽ അണ്ണാനുകൾ രാത്രിയും പകലും നാശനഷ്ടമുണ്ടാക്കുന്നുവെന്നാണ് പരാതി. ഇതിനിടെ ചിലർ അണ്ണാനുകളെ പിടികൂടി കൂട്ടിലാക്കി വളർത്തുമൃഗങ്ങളാക്കുകയും ചെയ്യുന്നുണ്ട്.