വിഡി സതീശനെതിരായ വിമര്‍ശനം; വാര്‍ത്ത ചോര്‍ത്തിയവരെ കണ്ടെത്തണമന്ന് എഐസിസി


ന്യൂഡല്‍ഹി: കെപിസിസി യോഗത്തിലെ പ്രതിപക്ഷ നേതാവിനെതിരായ വിമര്‍ശന വുമായി ബന്ധപ്പെട്ട് വാര്‍ത്ത ചോര്‍ത്തിയവരെ കണ്ടെത്താന്‍ എഐസിസി നിര്‍ദേശം. കേരളത്തില്‍ സംഭവിക്കുന്ന സംഘടനാവിരുദ്ധമായ കാര്യങ്ങള്‍ വച്ചുപൊറുപ്പിക്കാ നാവില്ലെന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി അറിയിച്ചു. കെപിസിസി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉപാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്; മുന്നൊരുക്കവുമായി കോണ്‍ഗ്രസ്, ഏകോപന ചുമതല നല്‍കിപാര്‍ട്ടിയുടെ നിര്‍ണായക യോഗങ്ങളില്‍ എടുക്കുന്ന രഹസ്യ തീരുമാനങ്ങള്‍ ചോരുന്നുണ്ടെന്നും തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും ദീപാ ദാസ് മുന്‍ഷി കത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി രഹസ്യങ്ങള്‍ പരസ്യപ്പെടുത്തുന്നവരെ ഉടന്‍ കണ്ടെത്തണമെന്നു കത്തില്‍ പറയുന്നു.

സംസ്ഥാനത്ത് നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. ഈ സമയത്ത് നേതാക്കള്‍ക്കിടയില്‍ അച്ചടക്കമില്ലായ്മയും ചേരിപ്പോരും വര്‍ധിക്കുന്നത് ദോഷം ചെയ്യും. ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. ആവശ്യമെങ്കില്‍ അച്ചടക്കനടപടികള്‍ കൈക്കൊള്ളണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.


Read Previous

സൗദിയിലെ ഈന്തപ്പഴങ്ങളുടെ വിപണനം; തോന്നിയപോലെ വിൽക്കാനും വാങ്ങാനുമാകില്ല, മാര്‍ക്കറ്റ് സിസ്റ്റം എന്ന പേരില്‍ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം നിലവില്‍ വന്നു

Read Next

ബിഹാർ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് ഗാന്ധിജയന്തി ദിനത്തിൽ പുതിയ പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »