വിവാദ നായകനായ ഒരാള്‍ക്ക് പ്രധാന ചുമതല നല്‍കിയത് ഉചിതമാണോ? ; വിമര്‍ശിച്ച് വി ടി ബല്‍റാം


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് രൂപവത്കരിച്ച പരാതി പരിഹാര സെല്ലിന്റെ ചുമതല ശ്രീറാം വെങ്കിട്ടരാമന്‍ ഐഎ എസ്സിന് നല്‍കിയതിനെ വിമര്‍ശിച്ച് വി ടി ബല്‍റാം. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് വിവാദ നായകനായ ഒരാള്‍ക്ക് പ്രധാന ചുമതല നല്‍കിയത് ഉചിതമായോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി വിലയിരുത്തണമെന്നാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

ഞായറാഴ്ചയാണ് ധനവകുപ്പ് ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ താല്‍ക്കാലിക സമിതി രൂപീകരിച്ചത്. ഇതിനായി പ്രത്യേക മൊബൈല്‍ നമ്പരും ഇ-മെയില്‍ വിലാസവും പുറത്തിറക്കിയിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്.

പല കാരണങ്ങള്‍ കൊണ്ട് സ്ഥിരം വിവാദനായകനായ, ഒരുപാടാളുകള്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെട്ട ഒരുദ്യോഗസ്ഥന് ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചുമതല നല്‍കിയത് ഉചിതമാണോ എന്ന് മുഖ്യ മന്ത്രി തന്നെ വിലയിരുത്തണം.


Read Previous

പുഴയുടെ ഒരു ഭാഗത്ത് എത്തിയപ്പോൾ നായ മണ്ണിൽ മാന്താൻ തുടങ്ങി. ആദ്യം ഞങ്ങൾ കാര്യമാക്കിയില്ല. വീണ്ടും നായ മണം പിടിക്കുന്നത് കണ്ട് ഞങ്ങളുടെ ടീം പോയി പരിശോധിച്ചപ്പോൾ ഒരു കെെയാണ് ആദ്യം കണ്ടത്. പിന്നെ തലയും കണ്ടു രക്ഷാപ്രവർത്തകർക്കൊപ്പം ചാലിയാർ പുഴ നീന്തിക്കടന്നു;​ മണ്ണിനടിയിൽ കിടന്ന മൃതദേഹം കണ്ടെത്തി വളർത്തുനായ

Read Next

വയനാടിനായി 10 ദിവസത്തെ ശമ്പളം നല്‍കാമോ?; ജീവനക്കാരോട് സർക്കാർ; വീണ്ടും സാലറി ചലഞ്ച്; അഞ്ച് ദിവസത്തെ ശമ്പളം നല്‍കാന്‍ സര്‍വീസ് സംഘടനകള്‍ക്ക് ഇടയില്‍ ധാരണ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »