നിയമലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടയില്‍ അറസ്റ്റിലായത് 20,000ത്തിലേറെ പ്രവാസികള്‍, 10,000ത്തോളം പേരെ നാടുകടത്തി


റിയാദ്: വിവിധ നിയമലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദിയില്‍ ഇരുപതിനായിരത്തിലേറെ പ്രവാസികള്‍ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ സുരക്ഷാ ഏജന്‍സികളുടെ സഹകരണത്തോടെ നടത്തിയ റെയിഡുകളിലാണ് താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 20,471 പ്രവാസികളെ സൗദി അധികൃതര്‍ പിടികൂടിയത്.

കഴിഞ്ഞ ആഴ്ച അറസ്റ്റിലായവരില്‍ 12,972 വ്യക്തികള്‍ താമസ നിയമങ്ങള്‍ ലംഘിച്ചതി നാണ് പിടിയിലായത്. 4,812 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 2,687 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനും പിടിക്കപ്പെട്ടു. അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് അനധികൃതമായി പ്രവേശി ക്കാന്‍ ശ്രമിച്ചതിന് 1,050 പേരെയാണ് സുരക്ഷാ അധികൃതര്‍ പിടികൂടിയത്.

ഇങ്ങനെ അറസ്റ്റിലായവരില്‍ 62 ശതമാനം എത്യോപ്യക്കാരും 36 ശതമാനം യെമനികളും ബാക്കി രണ്ടു ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ആവശ്യമായ രേഖകളി ല്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്തേക്ക് അതിര്‍ത്തികള്‍ വഴി കടക്കാന്‍ ശ്രമിച്ച 61 പേരെയും അധികൃതര്‍ പിടികൂടി. കൂടാതെ, നിയമ ലംഘകര്‍ക്ക് സൗകര്യ മൊരുക്കു കയും, അഭയം നല്‍കുകയും, ജോലി നല്‍കുകയും അതിന് സൗകര്യം ചെയ്തുകൊടുക്കു കയും ചെയ്യത 20 വ്യക്തികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


Read Previous

1971ലെ യുദ്ധത്തിന് ശേഷം ബംഗ്ളാദേശിൽ പാക് സൈന്യം കീഴടങ്ങുന്നതിന്റെ പ്രതീകാത്മക പ്രതിമ തകർത്ത് ഇന്ത്യാവിരുദ്ധർ

Read Next

വിസിറ്റ് വിസ വ്യവസ്ഥകള്‍ കര്‍ശനമാക്കി; ഓരോ മാസവും കുവൈറ്റ് നാടുകടത്തുന്നത് ശരാശരി 8000 പ്രവാസികളെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »